ദൈവത്തിന്റെ കരുണ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥമായ ക്രിസ്തുദര്‍ശനം സാധ്യമാകൂ- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ക്രിസ്തുദര്‍ശനം കരുണാര്‍ദ്ര ജീവിതത്തിലൂടെ എന്ന ആപ്തവാക്യമുയര്‍ത്തി ഇരിഞ്ഞാലക്കുട രൂപതയുടെ 2026-27 വര്‍ഷത്തെ വിശ്വാസപരിശീലന അധ്യയനവര്‍ഷം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിഞ്ഞാലക്കുട രൂപത വിശ്വാസപരിശീലന അധ്യയനവര്‍ഷം ഉദ്ഘാടനം നടന്നു.
ഇരിഞ്ഞാലക്കുട: ദൈവത്തിന്റെ കരുണ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥമായ ക്രിസ്തുദര്‍ശനം സാധ്യമാകൂ എന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ക്രിസ്തുദര്‍ശനം കരുണാര്‍ദ്ര ജീവിതത്തിലൂടെ എന്ന ആപ്തവാക്യമുയര്‍ത്തി ഇരിഞ്ഞാലക്കുട രൂപതയുടെ 2026-27 വര്‍ഷത്തെ വിശ്വാസപരിശീലന അധ്യയനവര്‍ഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. പ്രാര്‍ത്ഥനയും കരുണയും മുഖമുദ്രയാക്കിയ ഒരു തലമുറയെ വളര്‍ത്തിയെടുക്കുകയാണ് ഈ അധ്യായനവര്ഷത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
തെക്കന്‍ താണിശ്ശേരി സെന്റ് സേവ്യേഴ്സ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, രൂപത മതബോധന ഡയറക്ടര്‍ റവ. ഡോ. റിജോയ് പഴയാറ്റില്‍, അമ്പഴക്കാട് ഫൊറോന വികാരി ഫാ. ജോസ് അരിക്കാട്ട്, ഇടവക വികാരി ഫാ. നെവിന് ആട്ടോക്കാരന്, രൂപത മതബോധന അസോസിയേറ്റ് ഡയറക്ടര്‍ ഫാ. സിബു കള്ളാപ്പറമ്പില്‍, ഫാ. ലിജോ മണിമലക്കുന്നേല്‍, മാഴ്സണ്‍ തച്ചില്‍, പ്രധാന അധ്യാപകന് ലിന്സണ് കണ്ടംകുളത്തി, മെല്ബിന് ഫ്രാന്‍സിസ്, കെ ജെ സാജു, ജെല്‍റ്റ് ഡേവിസ്, സിസ്റ്റര്‍ മരിയറ്റ് എസ്.സി.സി തുടങ്ങിയവരും വിദ്യാര്‍ത്ഥി പ്രതിനിധികളായ ആന്റണി ജോബി, ആന്‍ഡ്രിയ ഷിജോ എന്നിവരും ദീപം തെളിച്ചു.
രൂപത മതബോധന ഡയറക്ടര്‍ റവ. ഡോ. റിജോയ് പഴയാറ്റില്‍ ഈ വര്‍ഷത്തെ ആപ്തവാക്യമായ ക്രിസ്തുദര്‍ശനം കരുണാര്‍ദ്ര ജീവിതത്തിലൂടെ എന്ന വിഷയ വിശകലന സന്ദേശം നല്കി. കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മതബോധന യൂണിറ്റു പ്രഖ്യാപനം രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ നടത്തി. മികച്ച ഐ.എഫ്.എല്‍ ഡയറി തയ്യാറാക്കിയവര്‍ക്കുള്ള അവാര്‍ഡുകളുടെ പ്രഖ്യാപനം ഫാ. ലിജോ മണിമലകുന്നേല്‍ നടത്തി.
പുതിയ അധ്യയനവര്‍ഷത്തിന്റെ ലോഗോ രൂപകല്‍പ്പന ചെയ്ത വിജയികളുടെ പ്രഖ്യാപനം ഫാ. സിബു കള്ളാപ്പറമ്പില്‍ നടത്തി. അസിസ്റ്റന്റ് പ്രധാനധ്യാപിക സിസ്റ്റര്‍ മരിയ തെരേസ് എഫ്.സി.സി നന്ദിയര്‍പ്പിച്ചു. ഒരു വര്‍ഷം മുഴുവന്‍ വിശുദ്ധ കുര്‍ബാനയില്‍ മുടങ്ങാതെ പങ്കെടുത്ത മതബോധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക സ്മാനദാനവും ചടങ്ങില്‍ നടന്നു. കൂടാതെ, ഇടവക തലത്തിലുള്ള കാരുണ്യനിധി വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള എച്ച്പിവി വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു
ദീപിക തീവ്രപ്രചാരണ യജ്ഞം പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍
പുല്ലൂര്‍ സെന്ററില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്
കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഡോണി ജോര്‍ജ് അക്കരക്കാരന്‍ സ്വീകരണം നൽകി
മഴക്കാല ശുചീകരണം നടത്തി
കാറളം ഹോളി ട്രിനിറ്റി ദേവായത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി