ബാലവേദി കലോത്സവവും ആദര സന്ധ്യയും സംഘടിപ്പിച്ചു
ബാലവേദിയുടേയും കേരള മഹിളാ സംഘം കാറളം പഞ്ചായത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ആദര സന്ധ്യയുടെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് നിര്‍വഹിക്കുന്നു.
കാറളം: കുട്ടികളിലെ സര്‍ഗാത്മക കഴിവുകളെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതിനും പാഠ്യ രംഗത്ത് കരസ്ഥമാക്കിയ നേട്ടങ്ങളെ ആദരിക്കുന്നതിനുമായി ബാലവേദിയുടേയും കേരള മഹിളാ സംഘം കാറളം പഞ്ചായത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ബാലവേദി കലോത്സവവും ആദര സന്ധ്യയും സംഘടിപ്പിച്ചു. ബാലവേദി കലോത്സവം മതിലകം ബിആര്‍സി അധ്യാപകന് എന്‍.സി. പ്രശാന്ത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആദര സന്ധ്യ തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.
സിപിഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ബൈജു, ലോക്കല്‍ സെക്രട്ടറി എം. സുധീര്‍ദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, സാഹിത്യകാരനും ശാസ്ത്ര പ്രചാരകനുമായ റഷീദ് കാറളം, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീന സജയന്, സിപിഐ ലോക്കല്‍ അസി. സെക്രട്ടറി സി.കെ. ആരോമല്‍, എഐവൈഎഫ് മേഖല സെക്രട്ടറി ഷാഹില്‍, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. അനീഷ് ശശിധരന്, നിജി ലിജു തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.എസ്. ശ്യാംകുമാര്‍ സ്വാഗതവും എഐഎസ്എഫ് മണ്ഡലം സെക്രട്ടറി വിഘ്നേഷ് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
ഇരിങ്ങാലക്കുട ഉദയ പ്രോവിന്സിന്റെ സൗഹൃദം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇഗ്നൈറ്റ് ടുകെ26 സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ സംഘടിപ്പിച്ച സൗജന്യ ടെക്നിക്കല്‍ ക്യാമ്പ് സമാപിച്ചു
ഇരിങ്ങാലക്കുട ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം ശക്തമാകുന്നു