ഇരിങ്ങാലക്കുട ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ഇരിങ്ങാലക്കുട ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി വാര്‍ഷിക പൊതുസമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഹോസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍, നഗരസഭ ചെയര്മാന് എം.പി. ജാക്സണ് തുടങ്ങിയവര്‍ സമീപം.
ഇരിങ്ങാലക്കുട: ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷവും വാര്‍ഷിക പൊതുസമ്മേളനവും സംഘടിപ്പിച്ചു. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ഹോസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ അനുഗ്രഹപ്രഭാഷണവും ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് മുഖ്യപ്രഭാഷണവും നടത്തി. വികാരി ജനറാള്‍ മോണ്‍.
ആന്റു ആലപ്പാടന്‍ ആദരണം നടത്തി. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ സ്മരണിക പ്രകാശനം നിര്‍വഹിച്ചു. ശാന്തിസദനം ഡയറക്ടര്‍ ഫാ. ലിജോ കോങ്കോത്ത്, ഓര്‍ഫണേജ് കണ്ട്രോള് ബോര്‍ഡ് അംഗം ഫാ. ലിജോ ചിറ്റിലപ്പിള്ളി, സുപ്പീരിയര്‍ ജനറല്‍ മദര്‍ ബിയാട്രിസ് സിഎസ്എം, കൈക്കാരന് പി.ടി. ജോര്‍ജ്, ഗുഡ്ഷെപ്പേര്‍ഡ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അനിറ്റ് മേരി സിഎസ്എം, ശാന്തിസദനം ചാപ്ലിന് ഫാ. സീമോന്‍ കാഞ്ഞിത്തറ, കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, ശാന്തിസദനം മദര്‍ സിസ്റ്റര്‍ നെസി മരിയ സിഎസ്എം എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
ഇരിങ്ങാലക്കുട ഉദയ പ്രോവിന്സിന്റെ സൗഹൃദം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇഗ്നൈറ്റ് ടുകെ26 സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ സംഘടിപ്പിച്ച സൗജന്യ ടെക്നിക്കല്‍ ക്യാമ്പ് സമാപിച്ചു
ബാലവേദി കലോത്സവവും ആദര സന്ധ്യയും സംഘടിപ്പിച്ചു
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം ശക്തമാകുന്നു