പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ സംഘടിപ്പിച്ച സൗജന്യ ടെക്നിക്കല്‍ ക്യാമ്പ് സമാപിച്ചു
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ സംഘടിപ്പിച്ച സൗജന്യ ടെക്നിക്കല്‍ ക്യാമ്പില്‍ ഫാ. ജോസ് പയ്യപ്പിള്ളി സിഎംഐ സംസാരിക്കുന്നു.
പുല്ലൂര്‍: പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ അഞ്ചുദിവസത്തെ സൗജന്യ ടെക്നിക്കല്‍ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് ആന്‍ഡ് സിപിആര്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, തൊഴിലധിഷ്ഠിത പരിശീലനം, ബോധവല്‍ക്കരണം, വ്യക്തിത്വ വികസനം എന്നിവ ലക്ഷ്യമിട്ടാണ് ക്യാമ്പ് നടന്നത്. വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക അറിവ് നല്കുന്ന രീതിയിലായിരുന്നു പരിശീലനം.
ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രിന്‍സിപ്പല്‍ ഫാ. യേശുദാസ് കൊടകരക്കാരന്‍ ക്യാമ്പിന്റെ ലക്ഷ്യങ്ങളും പ്രാധാന്യവും വിവരിച്ചു. സമാപന ചടങ്ങില്‍ ഫാ. ജോസ് പയ്യപ്പിള്ളി സിഎംഐ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ചു. ഭാവിയിലും ഇത്തരത്തിലുള്ള കൂടുതല്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രിന്‍സിപ്പില്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്ക്കും സന്തോഷ്കുമാര്‍ നന്ദി പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
ഇരിങ്ങാലക്കുട ഉദയ പ്രോവിന്സിന്റെ സൗഹൃദം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇഗ്നൈറ്റ് ടുകെ26 സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ബാലവേദി കലോത്സവവും ആദര സന്ധ്യയും സംഘടിപ്പിച്ചു
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം ശക്തമാകുന്നു