ഇരിങ്ങാലക്കുട പ്രതീക്ഷാഭവന്‍ സ്പെഷ്യല്‍ സ്കൂളില്‍ പ്രവേശനോത്സവം നടത്തി
ഇരിങ്ങാലക്കുട പ്രതീക്ഷാഭവന്‍ സ്പെഷ്യല്‍ സ്കൂളില്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ കൗണ്‍സിലര്‍ റോണി പോള്‍ മാവേലി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പ്രതീക്ഷാ ഭവന് സ്പെഷ്യല്‍ സ്കൂളില്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ കൗണ്‍സിലര്‍ റോണി പോള്‍ മാവേലി നിര്‍വഹിച്ചു. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ പോള്‍സി സിഎസ്സി അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് മൊണാസ്ട്രി പ്രിയോര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ നവാഗതര്‍ക്ക് സ്വാഗതവും പഠനോപകരണങ്ങളുടെ ആശീര്‍വാദവും പ്രതീക്ഷാഭവന്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സീമ പോള്‍ സിഎസ്സി അധ്യാപകരെ ആദരിക്കലും നടത്തി. സിസ്റ്റര്‍ സുജിത സിഎസ്സി സ്വാഗതവും പിടിഎ പ്രസിഡന്റ് പി.സി. ജോര്‍ജ് നന്ദിയും പറഞ്ഞു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ നിര്‍മിച്ച റാമ്പിന്റെ ഉദ്ഘാടനം കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന് മാനേജര്‍ സി.ജെ. മനോജ് നിര്‍വഹിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എടതിരിഞ്ഞിയിലെ ന്യായവില തര്‍ക്കത്തിന് പരിഹാരം
സംസ്ഥാന ജൂ ജിറ്റ്സു ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് സേവിയേഴ്സിലെ വിദ്യാര്‍ഥികള്‍ക്ക് മിന്നും നേട്ടം
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൃക്കേട്ട വച്ചുനമസ്കാരം
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി
അമ്മ വായനയും പുസ്തക വിതരണവും നടത്തി
ഇന്ന് ലോക പരിസ്ഥിതിദിനം…..