കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൃക്കേട്ട വച്ചുനമസ്കാരം
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്ന തൃക്കേട്ട വച്ചുനമസ്കാരത്തില് മേല്‍ശാന്തി പുത്തില്ലത്ത് നീലകണ്ഠന് നമ്പൂതിരി ദക്ഷിണ സമര്‍പ്പിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൃക്കേട്ട വച്ചുനമസ്കാരം നടത്തി. യാഗാദികര്മങ്ങളെ അനുഷ്ഠിച്ച് നിത്യ അഗ്നിഹോത്രം അനുഷ്ഠിച്ചിട്ടുള്ള അഗ്നിഹോത്രികള്ക്കാണ് കൂടല്‍മാണിക്യം ക്ഷേത്രം വാതില്‍മാടത്തില്‍ വച്ച് ഇടവമാസത്തിലെ തൃക്കേട്ട നാളില്‍ വച്ചുനമസ്കാരം നടത്തുന്നത്. സന്ധ്യാസമയത്ത് വാതില്‍മാടത്തിന്റെ തെക്കുഭാഗത്ത് നടന്ന ചടങ്ങില്‍ ശ്രീകോവിലില്‍നിന്ന് ദീപം കൊണ്ടുവന്ന് മേല്‍ശാന്തി പൂത്തില്ലത്ത് ആനന്ദന് നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.
കുട്ടനെല്ലൂര്‍ നടുവില്‍ പഴയേടത്ത് മന നീലകണ്ഠന് നമ്പൂതിരിപ്പാടിനു മുന്നില്‍ തന്ത്രി പ്രതിനിധി തരണനെല്ലൂര്‍ ഗോവിന്ദന് നമ്പൂതിരിപ്പാട് ആദ്യം ദക്ഷിണവച്ച് നമസ്ക്കരിച്ചു. തുടര്‍ന്ന് ദേവസ്വം ഭരണസമിതി അംഗം അഡ്വ. കെ.ജി. അജയകുമാര്‍, മേല്‍ശാന്തി പുത്തിലത്ത് നീലകണ്ഠന് നമ്പൂതിരിപ്പാട്, ഗ്രാമത്തിലെ നമ്പൂതിരി കുടുംബാംഗങ്ങളും അമ്പലത്തിനോടുചേര്ന്ന് പ്രവര്‍ത്തിക്കുന്നവരും ഭക്തജനങ്ങളും വച്ചുനമസ്താരത്തില് പങ്കെടുത്തു. ഗ്രാമത്തിന്റെ്റെയും ക്ഷേത്രത്തിന്റെയും കുടുംബത്തിന്റെയും ശ്രേയസിനും ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് ചടങ്ങ് നടത്തുന്നത്. ദേവസ്വം ഭരണസമിതി അംഗം മുരളി ഹരിതം ക്ഷേത്രത്തിലെ ഒരു വര്‍ഷത്തെ വരവുചെലവുകണക്കുകള്‍ അവതരിപ്പിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എടതിരിഞ്ഞിയിലെ ന്യായവില തര്‍ക്കത്തിന് പരിഹാരം
സംസ്ഥാന ജൂ ജിറ്റ്സു ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് സേവിയേഴ്സിലെ വിദ്യാര്‍ഥികള്‍ക്ക് മിന്നും നേട്ടം
ഇരിങ്ങാലക്കുട പ്രതീക്ഷാഭവന്‍ സ്പെഷ്യല്‍ സ്കൂളില്‍ പ്രവേശനോത്സവം നടത്തി
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി
അമ്മ വായനയും പുസ്തക വിതരണവും നടത്തി
ഇന്ന് ലോക പരിസ്ഥിതിദിനം…..