കേരളത്തിലാദ്യമായി മേവന്‍ സിലിക്കണിന്റെ ഇന്‍ ക്യാമ്പസ് പരിശീലനം ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍
മേവന്‍ സിലിക്കണുമായി ചേര്‍ന്ന് ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സാങ്കേതിക പരിശീലന പരിപാടിയുടെ ധാരണാപത്രം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐയും മേവന്‍ സിലിക്കണ്‍ സോഫ്റ്റ് ടെക്കിന് വേണ്ടി ദിനേശ് ടിള്ട്ടനും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇലക്ട്രോണിക്സ് മേഖലയില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച ഫിനിഷിംഗ് സ്കൂളുകളിലൊന്നായ മേവന്‍ സിലിക്കണുമായി ചേര്‍ന്ന് ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായി സാങ്കേതിക പരിശീലന പരിപാടിക്ക് തുടക്കമായി. കേരളത്തിലാദ്യമായാണ് മേവന്‍ സിലിക്കണ്‍ ഒരു കോളജുമായി ക്യാമ്പസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിനായി കൈകോര്‍ക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ബിടെക്കിനൊപ്പം വിഎല്‍എസ്ഐ ഡിസൈന്‍ ആന്‍ഡ് വെരിഫിക്കേഷന്, അഡ്വാന്‍സ്ഡ് എംബഡഡ് സിസ്റ്റം ഡെവലപ്മെന്റ് എന്നിവയില്‍ ഏതെങ്കിലും ഒരു നൈപുണ്യ വികസന പരിപാടിയില്‍ പങ്കുചേരാം.
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് (വിഎല്‍എസ്ഐ ഡിസൈന്‍ ആന്‍ഡ് ടെസ്റ്റിംഗ്) എന്നീ ബ്രാഞ്ചുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് കോഴ്സുകളില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പും കോര്‍ പ്ലേസ്മെന്റ് സപ്പോര്‍ട്ടും ഉള്‍പ്പെടുന്നതാണ് പരിപാടി. ഇത് സംബന്ധിച്ച ധാരണാപത്രം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐയും മേവന്‍ സിലിക്കണ്‍ സോഫ്റ്റ് ടെക്കിന് വേണ്ടി ദിനേശ് ടിള്ട്ടനും ചേര്‍ന്ന് പ്രകാശനം ചെയ്തു. ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍, പ്രിന്‍സിപ്പല്‍ ഡോ. എം.ടി. സിജോ, സ്റ്റുഡന്റ് അഫയേഴ്സ് ഡയറക്ടര്‍ ഡോ. സജീവ് ജോണ്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. കാരന് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി