ഇരിങ്ങാലക്കുട നഗരസഭ നമ്പ്യങ്കാവ് വാര്‍ഡില്‍ അങ്കണവാടി കുട്ടികള്‍ക്കുള്ള യാത്രയയപ്പും പഠനോപകരണ വിതരണവും നടത്തി
ഇരിങ്ങാലക്കുട നഗരസഭ നമ്പ്യങ്കാവ് വാര്‍ഡില്‍ സംഘടിപ്പിച്ച അങ്കണവാടി കുട്ടികള്‍ക്കുള്ള യാത്രയയപ്പും പഠനോപകരണ വിതരണവും സിനിമാതാരം ഇന്നസെന്റ് സോണറ്റ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നഗരസഭ നമ്പ്യങ്കാവ് വാര്‍ഡില്‍ അങ്കണവാടി കുട്ടികള്‍ക്കുള്ള യാത്രയയപ്പും കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും പുതിയ കുട്ടികള്‍ക്കുള്ള സ്വീകരണവും സമ്മാനവിതരണവും നടന്നു. സിനിമാതാരം ഇന്നസെന്റ് സോണറ്റ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ അധ്യക്ഷത വഹിച്ചു. കിളികളും കൂള്‍ ആകട്ടെ എന്ന ക്യാമ്പയിന് വഴി പക്ഷികള്‍ക്ക് ദാഹജലവും ഭക്ഷണവും വീടുകളില്‍ ഒരുക്കി. 40ല്‍ അധികം കുട്ടികളെ പരിപാടിയില്‍ ആദരിച്ചു.
അങ്കണവാടിയില്‍ നിന്നും പോകുന്ന രണ്ട് കുട്ടികള്‍ക്ക് മെമന്റൊയും ഗിഫ്റ്റും നല്കി. രണ്ട് അങ്കണവാടിയിലെയും 28 കുട്ടികളുടെ അമ്മമാരില്‍ നിന്നും മികച്ച സപ്പോര്ട്ടിംഗ്് പ്രവര്‍ത്തനം കാഴ്ചവച്ച അമ്മമാരായ അഞ്ജിത പ്രവീണിനും അഞ്ജിത അനീഷിനും ഇന്നസെന്റ് സോണറ്റ് സമ്മാനം നല്കി. നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ സുജിത, ആശവര്‍ക്കര്‍ ബിന്ദു ഉദയദാസ്, ശാന്തമണി, എഎല്‍എംസി അംഗം ജെനി രാജു, അങ്കണവാടി ടീച്ചര്‍മാരായ അപര്‍ണ, സുഭദ്ര എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം