കാട്ടൂര്‍ പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി; ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു
ഹരിതവസന്തം 2026 27 പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ രണ്ട് ലക്ഷം രൂപ വകയിരുത്തി ഹരിതവസന്തം 2026 27 പദ്ധതി കാട്ടൂര്‍ പഞ്ചായത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസന്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ഡി. നെല്‍സണ്‍, കാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി പ്രവീണ്‍, കാട്ടൂര്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നൂറ റിയാസ്,
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അംബുജ രാജന്, പ്രസീന സജയന്, കെ. രാജേഷ്, രജനി നന്ദകുമാര്‍, കാട്ടൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ സി.എല്‍. ജോയ്, രശ്മി പ്രമേഷ്, രാധിക സുരേഷ്, ജൂലിയസ് ആന്റണി, എ.എസ്. ഹൈദ്രോസ്, ലിന്‍സി വിന്‍സന്റ്, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാജിത റഹ്മാന്, കൃഷി അസിസ്റ്റന്റുമാരായ കെ.ആര്. ജിതിന്, വി.എ. ഷൈനി, കാട്ടൂര്‍ പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ ആര്.ആര്. ബസീല, സുലോചന കാട്ടൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഓണത്തിനോടനുബന്ധിച്ച് പൂക്കളും പച്ചക്കറികളും വില കുറവില്‍ പൊതുവിപണിയിലേക്ക് എത്തിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിലെ കാട്ടൂര്‍, കാറളം, പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലെ കര്‍ഷക കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി ചെണ്ടുമല്ലി തൈകള്‍ നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്മാന് എം.ബി. പവിത്രന് സ്വാഗതവും കാട്ടൂര്‍ കൃഷി ഓഫീസര്‍ എന്‍.ടി. രേഷ്മ നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടിക്കുളം ഭരതന് അനുസ്മരണം നടത്തി
ലോകകപ്പ് ; മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഷൂട്ടൗട്ട് മത്സരം നടത്തി
ലോകകപ്പ് വേദിയില്‍ ഇരിങ്ങാലക്കുടയുടെ അഭിമാനം; ഫിഫ വളന്റിയറായി ലോജോ കോലങ്കണ്ണി
സാംസ്കാരിക വൈവിധ്യ സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചു
പോട്ട മൂന്നുപീടിക സംസ്ഥാനപാതയിലെ ചേലൂരില്‍ കേബിളിടാന്‍ പൊളിച്ച റോഡ് ചെളിമയം
ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവം കാട്ടൂരിലും