ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവം കാട്ടൂരിലും
ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ കട്ട് പോസ്റ്റ് ഷൂട്ടൗട്ട് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ഡായ് ഡായ് ഗാനവുമായി ലോക കപ്പ് ഫുട്ബോളിനെ വരവേറ്റ് കാട്ടൂരും. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവം ഉയര്‍ത്തി കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കട്ട് പോസ്റ്റ് ഷൂട്ടൗട്ട്, ലോക കപ്പ് പ്രവചന മത്സരം തുടങ്ങിയ പരിപാടികള്‍ അരങ്ങേറി.
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം അംബുജ രാജന്, പഞ്ചായത്തംഗം ജയ്ഹിന്ദ് രാജന്, ബാങ്ക് വൈസ് പ്രസിഡന്റ് പ്രമീള അശോകന്, ഇ.എല്‍. ജോസ്, എം.ജെ. റാഫി, മധുജ ഹരിദാസ്, പി.പി ആന്റണി, കെ.ബി. ബൈജു, രാജന് കുരുമ്പേപറമ്പില്‍, രാജേഷ് കാട്ടിക്കോവില്‍, സ്മിത മനോജ്, മുഹമ്മദ് ഇക്ബാല്‍, ഷെറിന് തേര്‍മഠം, സി.ജെ. സജീഷ്, കെ. സതീഷ് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടിക്കുളം ഭരതന് അനുസ്മരണം നടത്തി
ലോകകപ്പ് ; മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഷൂട്ടൗട്ട് മത്സരം നടത്തി
ലോകകപ്പ് വേദിയില്‍ ഇരിങ്ങാലക്കുടയുടെ അഭിമാനം; ഫിഫ വളന്റിയറായി ലോജോ കോലങ്കണ്ണി
സാംസ്കാരിക വൈവിധ്യ സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചു
പോട്ട മൂന്നുപീടിക സംസ്ഥാനപാതയിലെ ചേലൂരില്‍ കേബിളിടാന്‍ പൊളിച്ച റോഡ് ചെളിമയം
കാട്ടൂര്‍ പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി; ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു