പുലര്‍ച്ചെയെത്തിയ മിന്നല്‍ച്ചുഴലി; പൊറത്തിശേരിയില്‍ മരങ്ങള്‍ കടപുഴകി, വീടുകള്‍ക്ക് കനത്ത നാശനഷ്ടം
പൊറത്തിശേരിയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ മിന്നല്‍ച്ചുഴലിയില്‍ മണപ്പെട്ടി കമല ബാലകൃഷ്ണന്റെ വീടിന് മുകളിലേക്ക് മാവിന്റെ ഭീമന് കൊമ്പ് ഒടിഞ്ഞുവീണ് അടുക്കളയും ഡൈനിങ് ഹാളും തകര്‍ന്ന നിലയില്‍.
ഇരിങ്ങാലക്കുട: മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന ശക്തമായ മിന്നല്ച്ചുഴലിക്കാറ്റ് പൊറത്തിശേരിയില്‍ വ്യാപക നാശനഷ്ടമുണ്ടാക്കി. പുലര്‍ച്ചെ രണ്ടരയോടെയാണ് നഗരസഭ 38 ാം വാര്‍ഡിലെ പൊറുത്തുചിറ ക്ഷേത്രത്തിന് സമീപം തച്ചപ്പുള്ളി റോഡ് പ്രദേശത്ത് ചുഴലിക്കാറ്റ് വീശിയത്. നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വന്‍ മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണ് വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വള്ളുപറമ്പില്‍ രാമന്റെ വീടിന് മുകളിലുണ്ടായിരുന്ന ട്രസ് കാറ്റില്‍ പൂര്‍ണമായും പറന്നുപോയി വീട്ടുവളപ്പിലേക്ക് പതിച്ചു. വീടിന്റെ വാട്ടര്‍ ടാങ്കും പാരപ്പറ്റും തകര്‍ന്നു. കോട്ടയില്‍ മുരളിയുടെ വീട്ടുവളപ്പിലെ വലിയ മാവിന്റെ കൊമ്പ് ഒടിഞ്ഞുവീണ് വീടിന്റെ ട്രസ് വര്‍ക്കിന് കേടുപാടുകള്‍ സംഭവിച്ചു.
കോട്ടക്കകത്തുകാരന്‍ ജോസഫിന്റെ പറമ്പിലെ നിരവധി ജാതിമരങ്ങളും അടയ്ക്കാമരങ്ങളും കടപുഴകി വീണു. പ്രദേശത്തെ മറ്റ് പല വീടുകളുടെയും പരിസരങ്ങളില്‍ ജാതി, തേക്ക്, മാവ് തുടങ്ങിയ മരങ്ങള്‍ ശക്തമായ കാറ്റില്‍ ഒടിഞ്ഞുവീണതോടെ ഭീതി പരന്നു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് മണപ്പെട്ടി കമല ബാലകൃഷ്ണന്റെ വീടിനാണ്. സമീപത്തെ മാവിന്റെ ഭീമന് കൊമ്പ് ഓടിട്ട വീടിന് മുകളിലേക്ക് പതിച്ചതോടെ അടുക്കളയും ഡൈനിങ് ഹാളും ഭാഗികമായി തകര്‍ന്നു. അപകടഭീഷണി ഉയര്‍ത്തിയിരുന്ന ഈ മരം മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സമീപത്തെ അഞ്ച് കുടുംബങ്ങള്‍ നേരത്തേ നഗരസഭയില്‍ പരാതി നല്‍കിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. സംഭവവിവരം ലഭിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ വിനീതയുടെ നേതൃത്വത്തില്‍ നഗരസഭ അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. അപകടഭീഷണിയുള്ള മരങ്ങള്‍ മുറിച്ചുനീക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശ്വാസത്തില്‍ ആഴപ്പെട്ട് സ്നേഹത്തില്‍ വളരാന്‍ കുടുംബങ്ങള്‍; രൂപത കുടുംബ ഭാരവാഹികളുടെ സംഗമം സെനാക്കോളോ 2026 ശ്രദ്ധേയമായി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു
സിസ്റ്റര്‍ ശാലിന് തളിയന്‍ അഭിനന്ദനങ്ങള്‍ നേര്‍ന്ന് അഡ്വ. തോമസ് ഉണ്ണിയാടന്
ജെസിഐ ഇരിങ്ങാലക്കുട വാര്‍ഷിക ആഘോഷം നടത്തി
പുസ്തകങ്ങളിലൂടെ പ്രതീക്ഷയുടെ ലോകം; വാഴച്ചാല്‍ സ്കൂളിന് ക്രൈസ്റ്റ് കോളജിന്റെ കരുതല്‍
പുല്ലൂര്‍ ഗ്രാമീണ വായനശാലയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു