ദശരൂപക മഹോത്സവത്തില്‍ പ്രഹസനം അരങ്ങേറി
അമ്മന്നൂര്‍ ഗുരുകുലത്തിലെ ദശരൂപകമഹോത്സവത്തില്‍ അരങ്ങേറിയ മത്തവിലാസ പ്രഹസനം.
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിലെ ദശരൂപകമഹോത്സവത്തില്‍ മാര്‍ഗി മധു ചാക്യാര്‍ സംവിധാനം ചെയ്ത മത്തവിലാസ പ്രഹസനം അരങ്ങേറി. കൂടിയാട്ടത്തിന് മുന്‍പ് പ്രഹസനങ്ങളെ കേന്ദ്രീകരിച്ച് മധു ചാക്യാര്‍ പ്രഭാഷണം നടത്തി. മത്തവിലാസം കൂടിയാട്ടത്തില്‍ കപാലിയായി നേപത്ഥ്യ യദുകൃഷ്ണന്, ദേവസോമയായി നേപത്ഥ്യ ആരതി, ഉന്മത്തകനായി നേപത്ഥ്യ ശ്രീഹരി ചാക്യാര്‍, പാശുപതനായി ഗുരുകുലം തരുണ്‍, ശാക്യഭിക്ഷുവായി നേപത്ഥ്യ രാഹുല്‍ ചാക്യാര്‍ എന്നിവര്‍ രംഗത്തെത്തി. മിഴാവില്‍ കലാമണ്ഡലം മണികണ്ഠന്, നേപത്ഥ്യ ജിനേഷ് ചാക്യാര്‍, നേപത്ഥ്യ അശ്വിന്, നേപത്ഥ്യ ആദര്‍ശ് എന്നിവരും ഇടയ്ക്കയില്‍ കലാനിലയം രാജന്, താളത്തില്‍ സരിത കൃഷ്ണകുമാര്‍, ആതിര ഹരിഹരന്, ഗുരുകുലം വിഷ്ണുപ്രിയ എന്നിവരും ചമയത്തില്‍ കലാനിലയം ഹരിദാസ്, കലാനിലയം സുന്ദരന്‍ എന്നിവരും പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അംഗുലീയാങ്കം കൂത്ത് ആരംഭിച്ചു
മാടായിക്കോണം ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ ഗവ. യുപി സ്കൂളില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു
കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി നീത ഫ്രാന്‍സിസ്
ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിലേക്കും ഇഡി എത്തുമോ… കേന്ദ്രമന്ത്രിയുടെ സഹായം തേടി നിക്ഷേപകര്‍
സാണ്ടര്‍ കെ. തോമസ് പകരക്കാരനില്ലാത്ത സോഷ്യലിസ്റ്റ്: യൂജിന്‍ മോറേലി
ഞാറ്റുവേല മഹോത്സവം 2026; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും തീം സോംഗ് റീലോഞ്ചും