ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 29 ലെ വിദ്യാര്‍ഥികളെ ആദരിച്ചു
വിവിധ പരീക്ഷകളിലും കലാമേഖലയിലും മികവ് തെളിയിച്ച ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 29 ലെ വിദ്യാര്‍ഥികളെ ആദരിക്കുന്നതിന് സംഘടിപ്പിച്ച അനുമോദനയോഗം നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വിവിധ പരീക്ഷകളിലും കലാമേഖലയിലും മികവ് തെളിയിച്ച ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 29 ലെ വിദ്യാര്‍ഥികളെ ആദരിച്ചു. ചന്തപ്പുര പരിസരത്ത് വച്ച് നടത്തിയ അനുമോദനയോഗം നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഡെലി സിജു യോഹന്നാന് അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. ആന്റണി കരിക്കംപ്പിള്ളി കുട്ടികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ് നയിച്ചു. സഹോദയ കലോത്സവത്തില്‍ കലാതിലക പട്ടം നേടിയ വൈഗ കെ. സജീവനെയും തൃശൂര്‍ ജില്ലാ കലോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയ ടി.ബി. സര്വ്വജിത്തിനെയും ആദരിച്ചു. സിജു യോഹന്നാന്, കൃഷ്ണകുമാര്‍ വള്ളുപറമ്പില്‍, വര്‍ഗീസ് ജോണ്സണ് എന്നിവര്‍ നേതൃത്വം നല്കി. വര്‍ഗീസ് തെക്കേക്കര സ്വാഗതവും മുന്‍ കൗണ്‍സിലര്‍ ശ്രുതി കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍
ജീപ്പ് ഇടിച്ച് തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പട്ടേപ്പാടം ബ്രാഞ്ചിന്റെ കോണ്‍ക്രീറ്റ് തൂണ് തകര്‍ന്നു
മാധ്യമരംഗത്ത് വേഗതയേക്കാള്‍ പ്രാധാന്യം സത്യത്തിനാണ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
മാധവനാട്യഭൂമിയിലെ ദശരൂപക മഹോത്സവത്തില്‍ രുഗ്മിണി ഹരണം
നിക്ഷേപസമാഹരണ യജ്ഞം; കാട്ടൂര്‍ സഹകരണബാങ്കിന് പുരസ്കാരം
ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ റിസോഴ്സ് പേഴ്സണ്‍ പരിശീലന ക്ലാസ് ആരംഭിച്ചു