ഹൃദയ പാലിയേറ്റീവ് കെയര്‍ ഒമ്പതാം വാര്‍ഷികവും മാര്‍ ജെയിംസ് പഴയാറ്റിലിന്റെ പത്താം ചരമവര്ഷികവും
ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ പത്താമത് ചരമവാര്‍ഷിക അനുസ്മരണവും ബിഷപ്പിന്റെ സ്മരണയ്ക്കായി രൂപത ആരംഭിച്ച ഹൃദയ പാലിയേറ്റീവ് കെയറിന്റെ ഒന്‍പതാം വാര്‍ഷിക സമ്മേളനവും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ എന്നിവര്‍ സമീപം.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ പത്താമത് ചരമവാര്‍ഷിക അനുസ്മരണവും ബിഷപ്പിന്റെ സ്മരണയ്ക്കായി രൂപത ആരംഭിച്ച ഹൃദയ പാലിയേറ്റീവ് കെയര്‍ ആന്‍ഡ് ഹോസ്പിസിന്റെ ഒന്‍പതാം വാര്‍ഷിക സമ്മേളനവും ബിഷപ്സ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്നു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫാ. റിന്റോ തെക്കിനേത്ത് വാര്‍ഷിക റിപ്പോര്‍ട്ടും സെബി പറനിലം ഹോസ്പിസ് റിപ്പോര്‍ട്ടും സാജു പുത്തിരിക്കല്‍ ധനകാര്യ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഇരിങ്ങാലക്കുട നോര്‍ത്ത്, സൗത്ത്, കൊടകര, ചാലക്കുടി, മാള, വെള്ളിക്കുളങ്ങര എന്നീ വിവിധ ശാഖകളിലെ റിപ്പോര്‍ട്ടുകള്‍ അതത് സ്റ്റാഫ് അംഗങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് എടത്തിരുത്തി താടിക്കാരന് കുടുംബം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി സൗജന്യമായി നല്കിയ ഭൂമിയുടെ ഔദ്യോഗിക കൈമാറ്റ കര്‍മവും നടന്നു. വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ, ഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്, ഫാ. ജോസഫ് മാളിയേക്കല്‍, ജോര്‍ജ്ജ് പാലത്തിങ്കല്‍, സി.എം. പോള്‍, ടോണി ചെറിയാടന്‍, വില്‍സണ്‍ കൂനമാവ്, ഡേവിസ് കണ്ണംമ്പിള്ളി, ആനി ആന്റു, ലിജി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗോപിനാഥം 2026 പുരസ്കാരം പ്രഖ്യാപിച്ചു
2026 ലെ ടി.എന്‍. നമ്പൂതിരി പുരസ്കാരം മുടിയേറ്റ് കലാകാരന് കിഴക്കേ വാരനാട്ട് നാരായണകുറുപ്പിന്
ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ പിടിഎ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു
ജപ്പാനില്‍ നടക്കുന്ന എപിസിസി കണ്‍വെന്‍ഷനില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് നായിഫ് നിസാര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അസെന്റ് 2026
ലഹരി മാഫിയയെ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാണ് കഴിയുക: ഷാഫി പറമ്പില്‍ എംപി