ജപ്പാനില്‍ നടക്കുന്ന എപിസിസി കണ്‍വെന്‍ഷനില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് നായിഫ് നിസാര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും
നായിഫ് നിസാര്‍.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വദേശിയായ നിസാര്‍ അഷറഫിന്റേയും നിഷിന നിസാറിന്റേയും മകന് നായിഫ് നിസാര്‍ പ്രശസ്തമായ ഏഷ്യ പസഫിക് ചില്‍ഡ്രന്‍സ് കണ്‍വെന്‍ഷനില്‍ ഇന്ത്യയുടെ ഔദ്യോഗിക ബാലപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. അന്തര്‍ദേശീയ കണ്വെന്ഷന് ഈ മാസം 22 വരെ ജപ്പാനിലെ ഫുകുവോക്ക നഗരത്തില്‍ നടക്കും. ജപ്പാനിലെ ബ്രിഡ്ജ് ക്ലബ് പ്രതിവര്‍ഷം സംഘടിപ്പിക്കുന്ന ഈ അന്തര്‍ദേശീയ പരിപാടിയുടെ പ്രധാന ലക്ഷ്യം വിവിധ രാജ്യങ്ങളിലെ കുട്ടികള്‍ക്കിടയില്‍ സഹോദരത്വം വളര്‍ത്തുക, സാംസ്കാരിക ആശയവിനിമയം പ്രോത്സാഹിപ്പിക്കുക, ലോകശാന്തിയും ദീര്‍ഘകാല സൗഹൃദവും ശക്തിപ്പെടുത്തുക എന്നിവയാണ്.
ഈ വര്‍ഷം ഏഷ്യയിലെ 37 രാജ്യങ്ങളില്‍ നിന്നുള്ള ബാലപ്രതിനിധികള് പങ്കെടുക്കും. ജെസിഐ ഇന്ത്യയുടെ കര്‍ശനമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് നായിഫ് നിസാര്‍ ഈ അവസരം നേടിയത്. ഇന്ത്യയുടെ ഔദ്യോഗിക ബാലപ്രതിനിധികളില് ഒരാളായി തെരഞ്ഞെടുക്കപ്പെട്ടത് നായിഫിന്റെ കഴിവിനും പ്രതിഭയ്ക്കും നേതൃത്വഗുണങ്ങള്‍ക്കും ലഭിച്ച വലിയ അംഗീകാരമാണ്. ഈ നേട്ടം ഇരിങ്ങാലക്കുടയുടെയും കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാന നിമിഷമാണ്. കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് നായിഫ് നിസാര്‍. ജൂണിയര്‍ ചേമ്പര്‍ ഇന്റര്‍നാഷ്ണല്‍ ജെസിഐയുടെ നേതൃത്വത്തിലാണ് ഇന്റര്‍നാഷ്ണല്‍ കണ്വെന്ഷന് നടക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു