വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം; തൈവണ്ടി യാത്രക്ക് ആവേശകമായ സ്വീകരണം
വിഷന്‍ ഇരിങ്ങാലക്കുടയുടെ 10 ാമത് ഞാറ്റുവേല മഹോത്സവത്തോടുനുബന്ധിച്ച് നടന്ന തൈവണ്ടി യാത്രയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മ്മരാജന് തൈകള്‍ കൈമാറിക്കൊണ്ട് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ 10 ാമത് ഞാറ്റുവേല മഹോത്സവത്തോടുനുബന്ധിച്ച് നടന്ന തൈവണ്ടി യാത്രക്ക് വിവിധ കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണം. തൈകള്‍ വാങ്ങുവാനും ഞാറ്റുവേല മഹോത്സവത്തെക്കുറിച്ചു അറിയാനും നൂറുകണക്കിനാളുകളാണ് സ്വീകരണ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയത്. മാപ്രാണം സെന്ററില്‍ വച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മ്മരാജന് തൈകള്‍ കൈമാറിക്കൊണ്ട് തൈവണ്ടി യാത്ര ഉദ്ഘാടനം ചെയ്തു
. വിഷന്‍ ഇരിങ്ങാലക്കുട ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ബൈജു കുറ്റിക്കാടന്‍, പി.എം. നന്ദുലാല്‍, അജിത്കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ചീഫ് കോര്‍ഡിനേറ്റര്‍ സിമിഷ് സാഹു സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ലേഖ ഷാജന് നന്ദിയും പറഞ്ഞു. വിവിധ കേന്ദ്രങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ സരള വിക്രമന്, റോസിലി ഫ്രാന്‍സിസ്, ഷീജ ഉണ്ണികൃഷ്ണന്, കെ.എസ്. തമ്പി, കെ.പി. കണ്ണന്, പി.എസ്. മനു, കെ.കെ. ശിവന്‍കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും കര്‍ഷകരും കുടുംബശ്രീ ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ നടന്ന സമാപനസമ്മേളനത്തില്‍ വിഷന്‍ ഇരിങ്ങാലക്കുട ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി, ചമയം പ്രസിഡന്റ് എ.എന്‍. രാജന്, മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ജനറല്‍ കണ്‍വീനര്‍ പി.ആര്. സ്റ്റാന്‍ലി, ഫെനി എബിന് എന്നിവര്‍ സംസാരിച്ചു. ടെല്‍സണ്‍ കോട്ടോളി, ഷാജി മാസ്റ്റര്‍, മണി സജയന്, പ്രമീള അശോകന്, പി. കൃഷ്ണപ്രസാദ്, ഫെനി എബിന്, സോണി അജിത്, അമ്മു സാന്ദ്ര തുടങ്ങിയവര്‍ തൈവണ്ടി യാത്രക്ക് നേതൃത്വം നല്കി. വിവിധ കേന്ദ്രങ്ങളിലായി 5000 ത്തിലധികം പച്ചക്കറി തൈകള്‍ വിപണനം ചെയ്തു. ഇന്ന് രാവിലെ 9.30നു തൃശൂര്‍ റൂറല്‍ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് ഞാറ്റുവേല മഹോത്സവത്തിന്റെ കോടിയേറ്റുകര്മ്മം നിര്‍വഹിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ അധിക തസ്തികകളും പുതിയ ഒപി ബ്ലോക്കും അനുവദിക്കണം: ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി
മയക്കുമരുന്ന് വിരുദ്ധ റീല്‍ മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റിന് ശ്രദ്ധേയമായ വിജയം
ജില്ലാ പഠന ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ഉപജില്ലാ സുഭ്രതോ മുഖര്‍ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
വീട്ടിലെ ലൈബ്രറി പ്രതിമാസ പുസ്തക ചര്‍ച്ച നടത്തി
മൃച്ഛകടികം കൂടിയാട്ടത്തോടെ ദശരൂപകമഹോത്സവം സമാപിച്ചു