പടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ അധിക തസ്തികകളും പുതിയ ഒപി ബ്ലോക്കും അനുവദിക്കണം: ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി
പടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ അധിക തസ്തികകളും പുതിയ ഒപി ബ്ലോക്കും അനുവദിക്കണം എന്ന ആവശ്യവുമായി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.വി. ഹജീഷ്, പഞ്ചായത്തംഗം ടി.ഡി. ദശോബ് എന്നിവരുടെ നേതൃത്വത്തില്‍ ആരോ്യമന്ത്രി കെ. മുരളീധരനുമായി കൂടിക്കാഴ്ച നടത്തുന്നു.
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാരുള്‍പ്പടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും പുതിയ ഒപി ബ്ലോക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരന് നിവേദനം നല്കി. പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തില്‍ മന്ത്രിയെ നേരില്‍ കണ്ടാണ് നിവേദനം സമര്‍പ്പിച്ചത്. ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി പഞ്ചായത്ത് ഭാരവാഹികള്‍ അറിയിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചുള്ള അധിക തസ്തികകള്‍ നിലവില്‍ ലഭ്യമല്ലാത്തതിനാല്‍ ഉച്ചയ്ക്ക് ശേഷമുള്ള ഒപി ചികിത്സ തടസപ്പെടുന്ന സാഹചര്യമാണുള്ളത്.
ഇതു പരിഹരിക്കാനായി അസിസ്റ്റന്റ് സര്ജന് (ഒന്ന്), നഴ്സിംഗ് ഓഫീസര്‍ (രണ്ട്), ഫാര്‍മസിസ്റ്റ് (ഒന്ന്) എന്നീ തസ്തികകള്‍ അടിയന്തരമായി അനുവദിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ സ്ഥാപനത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ് എന്നീ തസ്തികകള്‍ നിലവിലില്ല. ഈ തസ്തികകള്‍ പുതുതായി അനുവദിക്കുന്നതിനോടൊപ്പം തന്നെ, പ്രദേശത്തെ ജനസംഖ്യാ ആനുപാതികമായി ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് തസ്തിക കൂടി അത്യാവശ്യമാണെന്ന് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ആശുപത്രിക്ക് സ്വന്തമായി 85 സെന്റ് സ്ഥലം ലഭ്യമാണെങ്കിലും നിലവില്‍ ഒരു ചെറിയ കെട്ടിടത്തിലാണ് എല്ലാ വിഭാഗങ്ങളും പ്രവര്‍ത്തിച്ചുവരുന്നത്. ഇത് രോഗികള്‍ക്കും ജീവനക്കാര്‍ക്കും കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ഒപി വിഭാഗത്തിന് മാത്രമായി പുതിയൊരു കെട്ടിടം (ഒപി ബ്ലോക്ക്) നിര്‍മിക്കാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.വി. ഹജീഷ്, പഞ്ചായത്തംഗം ടി.ഡി. ദശോബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്തിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മയക്കുമരുന്ന് വിരുദ്ധ റീല്‍ മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റിന് ശ്രദ്ധേയമായ വിജയം
ജില്ലാ പഠന ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ഉപജില്ലാ സുഭ്രതോ മുഖര്‍ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
വീട്ടിലെ ലൈബ്രറി പ്രതിമാസ പുസ്തക ചര്‍ച്ച നടത്തി
മൃച്ഛകടികം കൂടിയാട്ടത്തോടെ ദശരൂപകമഹോത്സവം സമാപിച്ചു
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം; തൈവണ്ടി യാത്രക്ക് ആവേശകമായ സ്വീകരണം