വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം
വിഷന്‍ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവം ജനപ്രതിനിധികള്‍ ഒത്തുചേര്‍ന്ന് തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തപ്പോള്‍.
ജനപ്രതിനിധികള്‍ ഒത്തുചേര്‍ന്ന് തൈ നട്ടുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്
ഇരിങ്ങാലക്കുട: പ്രകൃതിയെയും കാര്‍ഷിക സംസ്കാരത്തെയും ചേര്‍ത്തുപിടിക്കുന്ന സന്ദേശവുമായി വിഷന്‍ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കമായി. ജനപ്രതിനിധി സംഗമത്തോടനുബന്ധിച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജനപ്രതിനിധികള്‍ ഒത്തുചേര്‍ന്ന് തൈ നട്ടുകൊണ്ടാണ് മഹോത്സവം ഉദ്ഘാടനം ചെയ്തത്. ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍ വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടനു തൈ കൈമാറികൊണ്ട് ആദ്യവില്പന ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ സിനിമാതാരം ജയരാജ് വാര്യര്‍ ആദരിച്ചു. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
വിഷന്‍ ഇരിങ്ങാലക്കുട ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്മാന് എം.പി. ജാക്സണ് മുഖ്യാതിഥിയായിരുന്നു. തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ റോസിലി ഫ്രാന്‍സിസ് (ആളൂര്‍), സരള വിക്രമന് (മുരിയാട്), ഷീജ ഉണ്ണികൃഷ്ണന് (വേളൂക്കര), കെ.എസ്. തമ്പി (പൂമംഗലം), കെ.പി. കണ്ണന് (പടിയൂര്‍), പി.എസ്. മനു (കാട്ടൂര്‍), കെ.കെ. ശിവന്‍കുട്ടി (കാറളം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
വിഷന്‍ ഇരിങ്ങാലക്കുട സെക്രട്ടറി കെ.എന്‍. സുഭാഷ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സ്റ്റാന്‍ലി നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍മാര്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, വിവിധ പഞ്ചായത്തംഗങ്ങള്‍, ഐസിഎല്‍ ജീവനക്കാര്‍, വിഷന്‍ ഇരിങ്ങാലക്കുട ഭാരവാഹികള്‍, കലാസാഹിത്യ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ ഒട്ടനവധി പേര് ചടങ്ങില്‍ പങ്കാളികളായി. ചീഫ് കോര്‍ഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, ജനറല്‍ കണ്‍വീനര്‍ പി.ആര്. സ്റ്റാന്‍ലി, കോ ഓര്‍ഡിനേറ്റര്‍മാരായ എ.സി. സുരേഷ്, ഷാജി മാസ്റ്റര്‍, ജോയിന്റ് കണ്‍വീനര്‍മാരായ പ്രമീള അശോകന്, ഫെനി എബിന് വെള്ളാനിക്കാരന്‍, മെഡാലിന്‍ റിജോ, സോണി അജിത് തുടങ്ങിയവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് സംഘടനയുടെ പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി
റോഡിലെ കുഴിയില്‍ വാഴ നട്ട് ബിജെപി പ്രതിഷേധം
കപ്പാസിറ്റി ബില്‍ഡിംഗ്; പ്രതീക്ഷാഭവനില്‍ ജൈവ പച്ചക്കറി കൃഷി പരിശീലനം സംഘടിപ്പിച്ചു
നവരസ സാധന ശില്പശാല സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ ബയോപ്രെയ്റി 2026 27 ഉദ്ഘാടനം ചെയ്തു