ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ അമൃതഭാരത് പദ്ധതിയിലുള്പ്പെടുത്തികൊണ്ട് വികസിപ്പിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് റെയില്‍വേ സ്റ്റേഷന് വികസനസമിതി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ അമൃതഭാരത് പദ്ധതിയിലുള്പ്പെടുത്തികൊണ്ട് വികസിപ്പിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തുകൊണ്ട് നടന്ന റെയില്‍വേ സ്റ്റേഷന് വികസനസമിതി ഭാരവാഹികളുടെ യോഗത്തില്‍നിന്ന്.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ അമൃതഭാരത് പദ്ധതിയിലുള്പ്പെടുത്തികൊണ്ട് വികസിപ്പിക്കുമെന്നുള്ള പ്രഖ്യാപനം 31ന് മുമ്പുണ്ടാകുമെന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ റെയില്‍വേ സ്റ്റേഷന് വികസനസമിതി ഭാരവാഹികളുടെ യോഗം സ്വാഗതം ചെയ്തു. യാത്രക്കാര്‍ക്കേറെ പ്രയോജനകരമായ ഏറനാട്, മലബാര്‍, മാവേലി എന്നീ എക്സ്പ്രസ് ട്രെയിനുകള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വളരെ പ്രയോജനകരവും സ്റ്റേഷന് വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കാന്‍ കഴിയുന്ന രാജ്യത്തെ ഏറ്റവും കൂടിയ ദൂരം ഓടുന്ന വിവേക് എക്സ്പ്രസ് ട്രെയിനിനും സ്റ്റോപ്പുകള്‍ അനുവദിക്കാന്‍ യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് വര്‍ഗീസ് പന്തലൂക്കാരന്‍, അഡ്വ. കെ.എഫ്. ജോസ്, സോമന് ശാരദലായം, ഡേവിസ് തുളുവത്ത്, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, ഡേവിസ് എടപ്പിള്ളി, ജോസ് കുഴിവെലീ, കുമാരന് കൊട്ടാരത്തില്‍, മായ സുനില്‍ എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെറിറ്റ് ഡേ 2026 സംഘടിപ്പിച്ചു
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം: ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശവുമായി ഡോ.വി.പി. ഗംഗാധരന്
ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് സുവോളജി വിഭാഗം അസോസിയേഷന് ദിനം സാപ്പിയന്‍സ് @ 2026 സംഘടിപ്പിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു