ആനന്ദപുരം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളില് പിടിഎ വാര്ഷിക പൊതുയോഗവും ബോധവത്കരണ ക്ലാസും
ആനന്ദപുരം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ പിടിഎ വാര്ഷിക പൊതുയോഗം ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന് ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു.
ആനന്ദപുരം: സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ പിടിഎ വാര്ഷിക പൊതുയോഗം ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന് ഐപിഎസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില് സ്കൂള് മാനേജര് സിസ്റ്റര് ടെസിന് സിഎംസി, പ്രിന്സിപ്പല് സിസ്റ്റര് ഡോ. ലയ സിഎംസി, പിടിഎ പ്രസിഡന്റ് കെ.എല്. ജോബി എന്നിവര് പങ്കെടുത്തു. ജില്ലാ പോലീസ് മേധാവി ഉത്തരവാദിത്വമുള്ള രക്ഷാകര്തൃത്വം എന്ന വിഷയത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് നയിച്ചു. തുടര്ന്ന് വിദ്യാര്ഥികള് അവതരിപ്പിച്ച ഓപ്പറേഷന് തൂഫാന് ലഹരി വിരുദ്ധ ബോധവല്ക്കരണ നാടകം ശ്രദ്ധേയമായി. ലഹരിയില് നിന്ന് യുവതലമുറ മുക്തി പ്രാപിക്കണമെന്ന് നാടകത്തിലൂടെ ശക്തമായി അവതരിപ്പിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി