വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം; സഹകാരി സംഗമം സംഘടിപ്പിച്ചു
വിഷന്‍ ഇരിങ്ങാലക്കുടയുടെ 10 ാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സഹകാരി സംഗമം തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ 10 ാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാരെയും ഭരണസമിതി അംഗങ്ങളെയും ആദരിച്ചുകൊണ്ട് സഹകാരി സംഗമം സംഘടിപ്പിച്ചു. കാര്‍ഷിക മേഖലയുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ആദരിക്കുകയും സഹകരണ മേഖലയുടെയും കാര്‍ഷിക മേഖലയുടെയും ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയും സംഘടിപ്പിച്ച പരിപാടി തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.
വിഷന്‍ ഇരിങ്ങാലക്കുട ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സിനിമതാരം ഇന്നസെന്റ് സോണറ്റ് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാരെയും ഭരണസമിതി അംഗങ്ങളെയും ആദരിച്ചു. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട ആര്‍ഡിഓ ഷിബു, മുകുന്ദപുരം രജിസ്ട്രാര്‍ ബിജു കുറ്റിക്കാട്ട് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
ചടങ്ങില്‍ ബാങ്ക് പ്രസിഡന്റുമാരായ എന്‍. ഉണ്ണികൃഷ്ണന് (കാറളം സര്‍വീസ് സഹകരണ ബാങ്ക്), വിജയന് ഇളയേടത്ത് (ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്ക്), മുരളീധരന് (എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്ക്), കെ. ഗോപിനാഥ് (പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക്), പി.എന്‍. ലക്ഷ്മണന് (കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക്), ജോമോന് കോക്കാട്ട് (അവിട്ടത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), സര്‍ഗന്‍ കക്കാട്ട് (പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്) എന്നിവര്‍ സംസാരിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ സിമീഷ് സാഹു, ടെല്‍സണ്‍ കോട്ടോളി, ജനറല്‍ കണ്‍വീനര്‍ പി.ആര്. സ്റ്റാന്‍ലി, ജോയിന്റ് കണ്‍വീനര്‍മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, മെഡാലിന്‍ റിജോ, സോണി അജിത്, വൃന്ദ അജിത്കുമാര്‍, മണി സജയന് തുടങ്ങിയവര്‍ നേതൃത്വം നല്കി. വിഷന്‍ ഇരിങ്ങാലക്കുട കോ ഓര്‍ഡിനേറ്റര്‍ എ.സി. സുരേഷ് സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ പ്രമീള അശോകന് നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ