ഭാരതീയ സംസ്കൃതിയുടെ നിലനില്‍പ്പ് വേദങ്ങളില്‍ അധിഷ്ഠിതമെന്ന് ശങ്കര വിജയേന്ദ്ര സരസ്വതി ശങ്കരാചാര്യ സ്വാമി
കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപം നിര്‍മിച്ച ശ്രീസംഗമേശ വേദമന്ദിരത്തിന്റെ ഉദ്ഘാടനം കാഞ്ചി കാമകോടി പീഠാധിപതി ശങ്കര വിജയേന്ദ്ര സരസ്വതി ശങ്കരാചാര്യ സ്വാമി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഭാരതീയ സംസ്കൃതിയുടെ നിലനില്‍പ്പ് വേദങ്ങളില്‍ അധിഷ്ഠിതമാണെന്നും കേരളീയ ശൈലിയിലുള്ള വേദാലാപനം ഏറെ ഉത്കര്ഷമാണെന്നും കാഞ്ചി കാമകോടി പീഠാധിപതി ശങ്കര വിജയേന്ദ്ര സരസ്വതി ശങ്കരാചാര്യ സ്വാമി അഭിപ്രായപ്പെട്ടു. കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപം നിര്‍മിച്ച ശ്രീസംഗമേശവേദ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി. ജലാശയങ്ങളുടെ സംരക്ഷണത്തെപ്പറ്റി യജുര്‍വേദത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് മുന്‍കൈയെടുത്ത് ക്ഷേത്രക്കുളങ്ങള്‍ പരിരക്ഷിക്കണമെന്നും സ്വാമി അഭിപ്രായപ്പെട്ടു. മന്ദിരത്തിലെ ശങ്കരമണ്ഡപത്തില് ധര്മധ്വജസ്ഥാപനവും മഹാ പെരിയബ്ലോക്കും ശങ്കര വിജയേന്ദ്ര സരസ്വതി സ്വാമി ഉദ്ഘാടനം ചെയ്തു.
ഇടനീര്‍ മഠം പീഠാധിപതി സച്ചിദാനന്ദ ഭാരതി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിജിറ്റല്‍ ക്ലാസ്റൂം, ഐടി സയന്‍സ് ലാബുകള്‍ എന്നിവ മഹര്‍ഷി സാന്ദീപനി രാഷ്ട്രീയ വേദവിദ്യാ പ്രതിഷ്ഠാന്‍ സെക്രട്ടറി വിരൂ പാക്ഷ ജഡിപാല് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് സോക്കര്‍ ടര്‍ഫ് ഉദ്ഘാടനം ചെയ്തു. സഭായോഗത്തില്‍ പ്രസിഡന്റ് പാമ്പുമേയ്ക്കാട് ശ്രീധരന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. മഹര്‍ഷി സാന്ദീപനി രാഷ്ട്രീയ വേദവിദ്യാ പ്രതിഷ്ഠാന്‍ സെക്രട്ടറി പ്രഫ. വിരൂപാക്ഷ ജഡിപാല്, ജ്യോതിഷ പണ്ഡിതന് ബി. പദ്മനാഭ ശര്‍മ, പാഠശാല സെക്രട്ടറി സജി നമ്പൂതിരിപ്പാട്, ട്രഷറര്‍ കാവനാട് കൃഷ്ണന് നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. വേദപഠനത്തോടൊപ്പം വിദ്യാര്‍ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഡിജിറ്റല്‍ ക്ലാസ് റൂം, ഐടി സയന്‍സ് ലാബുകള്‍, സോക്കര്‍ ടര്‍ഫ് എന്നിവയടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് പുതിയ വേദമന്ദിരത്തിലുള്ളത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
കേരള ഇന്റര്‍ കോളജിയറ്റ് ഫുട്ബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
ഠാണാ ചന്തക്കുന്ന് വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കും
സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം
വാരിയര്‍ സമാജം സമാദരണം നടത്തി