ബ്രാന്‍ഡിംഗിലൂടെ ലാഭം കൊയ്യാം: മന്ത്രി ഒ.ജെ. ജനീഷ്
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ കാര്‍ഷിക ഭക്ഷ്യപ്രദര്‍ശന വിപണനമേള മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ബ്രാന്‍ഡിംഗിലൂടെ കാര്‍ഷിക മേഖലയ്ക്ക് ലാഭം കൊയ്യാമെന്ന് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. ഉത്പന്നങ്ങള്‍ കൃത്യമായി എവിടെ, എങ്ങനെ വിപണനം ചെയ്യണമെന്നറിയാതെ വരുമ്പോഴാണ് കര്‍ഷകര്‍ക്ക് നഷ്ടം സംഭവിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ കാര്‍ഷിക ഭക്ഷ്യപ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു അധ്യക്ഷത വഹിച്ചു. തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിംബ ഫ്രാങ്കോ പദ്ധതി വിശദീകരിച്ചു. മേളയുടെ ഭാഗമായി കൂണ് ഭക്ഷ്യമേള, സൗജന്യ മണ്ണു പരിശോധനാ ലാബ്, അഗ്രോ സര്‍വീസ് സെന്റര്‍, കാര്‍ഷിക ക്ലിനിക്ക് എന്നിവ ഒരുക്കിയിരുന്നു. ആലീസ് തോമസ്, സുലേഖ അബ്ദുള്ളക്കുട്ടി, കെ.പി. കണ്ണന്, കെ.എസ്. തമ്പി, സി.ബി. ഷക്കീല, കെ. ശ്രീകല, എം.കെ. സ്മിത എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുസ്മരണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ചെണ്ടുമല്ലികൃഷിയില്‍ നൂറുമേനിയുമായി പുല്ലൂര്‍ സഹൃദയ കുടുംബശ്രീ
വൈസ്മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ 2026 2027 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു
പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുടയെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്