നാലമ്പല തീര്‍ഥാടനം; പായമ്മല്‍ ക്ഷേത്ര പരിസരത്തെ കച്ചവട സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി
നാലമ്പല തീര്‍ഥാടനത്തോടനുബന്ധിച്ചു പായമ്മല്‍ ക്ഷേത്ര പരിസരത്തെ കച്ചവട സ്ഥലങ്ങളില്‍ പൂമംഗലം കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. ശിവരഞ്ജിനി, പഞ്ചായത്ത് സെക്രട്ടറി പി. ജയ എന്നിവരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തുന്നു.
ഇരിങ്ങാലക്കുട: ഹെല്‍ത്തി കേരള ഇന്‍സ്പെക്ഷന്റെ ഭാഗമായി നാലമ്പല തീര്‍ഥാടനത്തോടനുബന്ധിച്ചു പായമ്മല്‍ ക്ഷേത്ര പരിസരത്തെ കച്ചവട സ്ഥലങ്ങളില്‍

പൂമംഗലം കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. ശിവരഞ്ജിനി, പഞ്ചായത്ത് സെക്രട്ടറി പി. ജയ എന്നിവരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്ക് എടുക്കാനും കുടിവെള്ളം ഗുണമേന്മ പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും പരിസര ശുചിത്വം ഉറപ്പാക്കാനും പഞ്ചായത്തില്‍ നിന്നും താല്‍ക്കാലിക ലൈസന്‍സ് എടുക്കാനും കര്‍ശന നിര്‍ദ്ദേശം നല്കി. തുടര്‍ പരിശോധന ഉണ്ടാകുമെന്നും പിഴ ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം. അനില്‍കുമാര്‍, വി.സി. അശ്വതി, അസിസ്റ്റന്റ് സെക്രട്ടറി അനൂപ് തമ്പി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
ക്രൈസ്റ്റ് കോളജില്‍ ഫുട്ബോളിന്റെ ചരിത്രവും രാഷ്ട്രീയവും ചര്‍ച്ച ചെയ്ത് ചരിത്രവിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സത്യപ്രതിജ്ഞയും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം: കര്‍ഷക സംഗമത്തില്‍ പാടശേഖര സമിതികള്‍ക്കും കൃഷി ഓഫീസര്‍മാര്‍ക്കും ആദരം
പുളിക്കലച്ചിറ പാലം അപ്രോച്ച് റോഡ് പൂര്‍ത്തിയായി, പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി