എന്‍എസ്എസിന്റെ രാമായണമാസ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി
മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രാമായണമാസാചരണത്തിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പര താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് ആര്. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രാമായണമാസാചരണത്തിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി. രാമായണത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ ചേര്‍പ്പ് സിഎന്‍എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ബി. അജോഷ് ആദ്യപ്രഭാഷണം നടത്തി. താലൂക്ക് വനിതാ യൂണിയന്റെ നേതൃത്വത്തില്‍ കരയോഗങ്ങളിലെ വനിതസമാജങ്ങളുടെ സഹകരണത്തോടെ രണ്ടുദിവസത്തെ സമ്പൂര്‍ണ രാമായണ പാരായണ സമര്‍പ്പണം, രാമായണ പാരായണ മത്സരം, രാമായണ പ്രശ്നോത്തരി തുടങ്ങിയവയാണ് താലൂക്ക് യൂണിയന് സംഘടിപ്പിക്കുന്ന മറ്റു പരിപാടികള്‍.
താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് ആര്. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. യൂണിയന് ഭരണസമിതി അംഗം പി.ആര്. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി ആമുഖപ്രഭാഷണം നടത്തി. താലൂക്ക് വനിതാ യൂണിയന് പ്രസിഡന്റ് ജയശ്രീ അജയ്, താലൂക്ക് യൂണിയന് ഭരണസമിതി അംഗങ്ങളായ സുനില്‍ കെ. മേനോന്, ബിന്ദു ജി. മേനോന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. താലൂക്ക് യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ സ്വാഗതവും ചാലക്കുടി മേഖല പ്രതിനിധി എന്‍. ഗോവിന്ദന്‍കുട്ടി നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
ക്രൈസ്റ്റ് കോളജില്‍ ഫുട്ബോളിന്റെ ചരിത്രവും രാഷ്ട്രീയവും ചര്‍ച്ച ചെയ്ത് ചരിത്രവിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സത്യപ്രതിജ്ഞയും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം: കര്‍ഷക സംഗമത്തില്‍ പാടശേഖര സമിതികള്‍ക്കും കൃഷി ഓഫീസര്‍മാര്‍ക്കും ആദരം
പുളിക്കലച്ചിറ പാലം അപ്രോച്ച് റോഡ് പൂര്‍ത്തിയായി, പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി