സാഹിത്യപ്രതിഭകള്‍ക്ക് ആദരവൊരുക്കി വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവം
വിഷന്‍ ഇരിങ്ങാലക്കുടയുടെ 10 ാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യപ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് നടന് ഇന്നസെന്റ് എഴുതിയ പുസ്തകങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാഹിത്യ സാംസ്കാരിക പാരമ്പര്യത്തിന് ആദരമര്‍പ്പിച്ച് വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പത്താമത് ഞാറ്റുവേല മഹോത്സവം. സമ്മേളനത്തില്‍ ഇരിങ്ങാലക്കുടയിലെ സാഹിത്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ സാഹിത്യപ്രതിഭകളെ ആദരിച്ചു. ഇരിങ്ങാലക്കുടയുടെ നാമം മലയാളസിനിമാ ചരിത്രത്തില്‍ രേഖപെടുത്തിയ പ്രിയപ്പെട്ട നടന് ഇന്നസെന്റ് എഴുതിയ പുസ്തകങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ടായിരുന്നു ചടങ്ങിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. വിഷന്‍ ഇരിങ്ങാലക്കുട ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ അശോകന് ചെരുവില്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ എംപിയും സാഹിത്യപ്രതിഭയുമായ സാവിത്രി ലക്ഷ്മണന് മുഖ്യാതിഥിയായിരുന്നു.
ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി തയാറാക്കിയ സപ്ലിമെന്റ് ഉള്‍ക്കാഴ്ച ഖാദര്‍ പട്ടേപ്പാടം ബാലകൃഷ്ണന് അഞ്ചത്തിന് കൈമാറികൊണ്ട് പ്രകാശനം ചെയ്തു. ഞാറ്റുവേലയോട് അനുബന്ധിച്ചു സംഘടിപ്പിച്ച റീല്‍സ് മത്സരത്തില്‍ ഗാര്‍ഗി ജിനേഷ്, റീത്ത ജോസ്, രാഹുല്‍ അശോകന് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മഡ് റേസിലും മഡ് ഫുട്ബോള്‍ ടൂര്‍ണമെന്റിലും വിജയം കരസ്ഥമാക്കിയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡോ. രേണു രാമനാഥ്, ഡോ. സോണി ജോണ്‍, ബാബുരാജ് ഇരിങ്ങാലക്കുട, ശ്രീലക്ഷ്മി മനോജ്, രാധാകൃഷ്ണന് വെട്ടത്ത്, റഷീദ് കാറളം എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിഷന്‍ ഇരിങ്ങാലക്കുട ചീഫ് കോ ഓര്‍ഡിനേറ്റര്‍ സിമീഷ് സാഹു സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി.ആര്. സ്റ്റാന്‍ലി നന്ദിയും പറഞ്ഞു. സാഹിത്യ മേഖലയില്‍ മികച്ച സംഭാവന നല്കിയ ഇരിങ്ങാലക്കുടയിലെ ഒട്ടനവധി പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നടന് ടൊവിനോ തോമസിന്റെ വീടിന് മുന്നില്‍ വായ് മൂടികെട്ടി യുവമോര്‍ച്ച പ്രതിഷേധം
സുബ്രതോ കപ്പ് അണ്ടര്‍ 17 ഫുട്ബോള്‍ മത്സരത്തില്‍ റവന്യൂ ജില്ലാ തല മത്സരത്തില്‍ ചാമ്പ്യന്മാരി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
ക്രൈസ്റ്റ് കോളജില്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു
പ്രതീക്ഷ ട്രെയിനിംഗ് സെന്ററില്‍ സര്‍ഗോത്സവം 2026 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌറില് സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു
മഹിളാ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു