ക്രൈസ്റ്റ് കോളജില്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് കെമിസ്ട്രി സ്വാശ്രയ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 2026 27 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ നിന്ന്.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കെമിസ്ട്രി സ്വാശ്രയ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 2026 27 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായി ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. ഗവേഷണ മേഖലയിലെ വിവിധ സാധ്യതകള്‍, ഉന്നത വിദ്യാഭ്യാസം, തൊഴില്‍ സാധ്യതകള്‍ എന്നിവയെക്കുറിച്ച് കോളജിന്റെ പൂര്‍വവിദ്യാര്‍ഥിയും പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്കൃത കോളജ് പ്രിന്‍സിപ്പലുമായ പ്രഫസര്‍ ഡോ. പി.ആര്. ജോണ്‍ ക്ലാസ് നയിച്ചു.
ഗവേഷണത്തിലെ സാങ്കേതിക പ്രവണതകള്‍ എന്ന വിഷയത്തില്‍ ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സന്തോഷ് പോള്‍ ക്ലാസ് എടുത്തു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, കെമിസ്ട്രി വിഭാഗം മെന്റര്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, കോ ഓര്‍ഡിനേറ്റര്‍ കെ.എ. ഗ്രീനി, ഡോ. വി.ബി. ഭാഗ്യേഷ്, ഡോ. മെറില്‍ ഷെല്ലി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. വിദ്യാര്‍ഥി കോ ഓര്‍ഡിനേറ്റര്‍മാരായ അമീഷ സന്തോഷ്, വി.എഫ്. അഞ്ജന എന്നിവര്‍ നേതൃത്വം നല്കി. സെന്റ് തോമസ് കോളജ് തൃശൂര്‍, സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുട, കാര്‍മല്‍ കോളജ് മാള എന്നിവിടങ്ങളില്‍ നിന്നും 50 ഓളം കുട്ടികള്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നടന് ടൊവിനോ തോമസിന്റെ വീടിന് മുന്നില്‍ വായ് മൂടികെട്ടി യുവമോര്‍ച്ച പ്രതിഷേധം
സുബ്രതോ കപ്പ് അണ്ടര്‍ 17 ഫുട്ബോള്‍ മത്സരത്തില്‍ റവന്യൂ ജില്ലാ തല മത്സരത്തില്‍ ചാമ്പ്യന്മാരി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
പ്രതീക്ഷ ട്രെയിനിംഗ് സെന്ററില്‍ സര്‍ഗോത്സവം 2026 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌറില് സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു
മഹിളാ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു
പോഷ് നിയമം അവബോധ ക്ലാസ് സംഘടിപ്പിച്ചു