ആളൂരില്‍ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടം: ജുവിന് രാജുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി. അനന്തകൃഷ്ണന് ചികിത്സക്കും നടപടി
ആളൂരില്‍ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പീണിക്കപ്പറമ്പില്‍ ജുവിന് രാജുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച അഞ്ചുലക്ഷം രൂപ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ കൈമാറുന്നു.
ഇരിങ്ങാലക്കുട: ആളൂരില്‍ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പീണിക്കപ്പറമ്പില്‍ ജുവിന് രാജുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച അഞ്ചു ലക്ഷം രൂപ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ കൈമാറി. അപകടത്തില്‍ പരിക്കേറ്റ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന തയ്യില്‍ അനന്തകൃഷ്ണന് ചികിത്സ സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിവരങ്ങള്‍ എത്രയും വേഗം സര്‍ക്കാരില്‍ ലഭ്യമാക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥരെ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ചുമതലപ്പെടുത്തി.
വാഹനം ഓടിച്ചിരുന്ന ജീപ്പ് ഡ്രൈവര്‍ക്കെതിരെ നേരത്തെ നരഹത്യക്ക് കേസെടുക്കുകയും ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ജുവിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ്, വൈസ് പ്രസിഡന്റ് പി.സി. ഷണ്മുഖന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു എടത്താടന്‍, ചാലക്കുടി തഹസില്‍ദാര്‍ കെ.എ. ജേക്കബ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.വി. ആന്റണി, വില്ലേജ് ഓഫീസര്‍ ടി.ആര്. രജീഷ്, വി.എന്‍. മനോജ്, ബാബു തോമസ്, മിനി മോഹന്‍ദാസ്, നൈജു ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി