കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ ജൂലൈ അവസാനം മെഗാ അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.എ. തുളസി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ പൂര്‍വവിദ്യാര്‍ഥിയും മുന്‍ അധ്യാപികയുമായ മന്ത്രി കെ.എ. തുളസിക്ക് സെന്റ് ജോസഫ്സ് കോളജ് ആദരം നല്കിയപ്പോള്.
ഇരിങ്ങാലക്കുട: വകുപ്പില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ ജൂലൈ അവസാനം മെഗാ അദാലത്ത് സംഘടിപ്പിക്കുന്നതായി പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പുമന്ത്രി കെ.എ. തുളസി. മൂന്നു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഇ ഗ്രാന്റുകള്‍ രണ്ടു മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കാനുള്ള കഠിന പരിശ്രമത്തിലാണ്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ തൃശൂര്‍ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഋതു പരിസ്ഥിതി ചലച്ചിത്രമേളയുടെ ഭാഗമായി ഋതു മുറ്റം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വിദേശപഠനം ലക്ഷ്യമിടുന്ന എസ്സി എസ്ടി വിദ്യാര്‍ഥികള്‍ക്ക് 25 ലക്ഷം രൂപയുടെ ഉന്നതി സ്കോളര്‍ഷിപ്പ് പദ്ധതിയും സിവില്‍ സര്‍വീസ് പരിശീലനത്തിനു പോകുന്ന കുട്ടികളുടെ ഫീസ് മുഴുവനായി നല്കുന്ന പദ്ധതിയും നിലവിലുണ്ട്. സമഗ്ര 2026 പദ്ധതിയുടെ ഭാഗമായി 100 കോടി രൂപയുടെ പലിശ രഹിത വിദ്യാഭ്യാസ വായ്പയാണ് വിതരണം ചെയ്യുന്നത്. മതേതര സ്വഭാവം കാത്തുസൂക്ഷിക്കുന്ന ക്യാംപസാണ് സെന്റ് ജോസഫ്സ് കോളജെന്ന് തന്റെ രണ്ടു വര്‍ഷത്തെ പ്രീഡിഗ്രി വിദ്യാഭ്യാസക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ചരിത്ര വിഭാഗം മേധാവി ഡോ. ജോസ് കുര്യാക്കോസ്, മുന്‍ വകുപ്പ് മേധാവി സിസ്റ്റര്‍ രശ്മി, സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ അരുണിമ തുടങ്ങിയവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു