ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) ഇരിങ്ങാലക്കുട മേഖല പ്രകടനവും പ്രതിനിധി സമ്മേളനവും നടന്നു
ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ബിഎംഎസ് സംസ്ഥാന സമിതി അംഗം എം.കെ. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിനിധി സമ്മേളനവും നടത്തി. ആല്‍ത്തറയില്‍ നിന്നും ആരംഭിച്ച പ്രകടനം പ്രിയ ഹാളില്‍ സമാപിച്ചു. പ്രതിനിധി സമ്മേളനം ബിഎംഎസ് സംസ്ഥാന സമിതി അംഗം എം.കെ. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രോഷിത്ത് എടച്ചാലി അധ്യക്ഷത വഹിച്ചു.
ഓട്ടോ ടാക്സി മേഖലയിലെ പുതുക്കിയ നിരക്ക് ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന് എം.കെ. ഉണ്ണികൃഷ്ണന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ് കുമാര്‍, ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം, ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി. ജയശങ്കര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. പ്രദീപ്, മേഖല ഭാരവാഹികളായ എം. കൃഷ്ണകുമാര്‍, എന്‍.വി. അജയ് ഘോഷ്, എം.ബി. സുധീഷ്, എ.ജെ. രതീഷ്, ഷാന്റി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ ഇരിങ്ങാലക്കുട മേഖല പ്രസിഡന്റായി എം. കൃഷ്ണകുമാര്‍, സെക്രട്ടറിയായി രോഷിത്ത് എടച്ചാലി, ട്രഷററായി എം.ബി. സുധീഷ് എന്നിവര്‍ അടങ്ങിയ 11 അംഗ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു