ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴവും സൗന്ദര്യവും പകര്‍ന്ന നാദ് മിലാപ്
നാദോപാസന ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ മാധവനാട്യ ഭൂമിയില്‍ സംഘടിപ്പിച്ച നാദ് മിലാപ് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ശില്പശാലയില് രാംപൂര്‍ സഹസ്വാന് ഘരാനയിലെ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞന് ഉസ്താദ് ഗുലാം നിയാസ് ഖാന്റെ നേതൃത്വത്തില്‍ നടന്ന സംഗീത പരിപാടി.
ഇരിങ്ങാലക്കുട: നാദോപാസന ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ മാധവനാട്യ ഭൂമിയില്‍ സംഘടിപ്പിച്ച നാദ് മിലാപ് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ശില്പശാലയും മെഹ്ഫിലും സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. രാംപൂര്‍ സഹസ്വാന്

ഘരാനയിലെ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞന് ഉസ്താദ് ഗുലാം നിയാസ് ഖാന് പരിപാടിക്ക് നേതൃത്വം നല്കി. രാവിലെ നടന്ന ഹിന്ദുസ്ഥാനി വോക്കല്‍ ശില്പശാലയില് സംഗീതവിദ്യാര്ഥികള്ക്കും അധ്യാപകര്‍ക്കും സംഗീതാസ്വാദകര്ക്കുമായി രാഗങ്ങള്‍, ആലാപ്, ബന്ദിഷ്, അവതരണശൈലി തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനവും സംവാദവും നടന്നു. സംഗീതത്തിന്റെ ഭാവവും സൗന്ദര്യവും ആഴത്തില്‍ മനസിലാക്കാന്‍ ശില്പശാല അവസരമൊരുക്കി. വൈകീട്ട് നടന്ന മെഹ്ഫിലില്‍ ഉസ്താദ് ഗുലാം നിയാസ് ഖാന് സംഗീതാവതരണം നടത്തി. ഹാര്‍മോണിയത്തില്‍ കെ.ടി. ജയപ്രകാശും തബലയില്‍ എസ്. അമിത് രാജും അദ്ദേഹത്തെ അനുഗമിച്ചു. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ ആഴവും സൗന്ദര്യവും അടുത്തറിയാന്‍ സാധിച്ച മെഹ്ഫില്‍ സംഗീതാസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവമായി. ഇരിങ്ങാലക്കുടയില്‍ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ പ്രചാരണത്തിനും ആസ്വാദനത്തിനും പുതിയൊരു വേദിയൊരുക്കിയ പരിപാടിയായി നാദ് മിലാപ് മാറി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പ്രിയ സഹപ്രവര്‍ത്തകരുടെ നിര്യാണം: സബര്‍മതി പടിയൂര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാള്
കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹാദരണീയം സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ ഡ്രൈവര്‍മാരെ ആദരിച്ചു
കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ ജൂലൈ അവസാനം മെഗാ അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.എ. തുളസി