തലകുനിയാത്ത തലമുറയാണ് ചരിത്രം തിരുത്തിയെഴുതുന്നത്, ഡോ. ആര്. ബിന്ദു
പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥി സമരം വിജയിപ്പിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചുകൊണ്ട് നടത്തിയ ഐക്യദാര്‍ഢ്യ സദസ് മുന്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: തലകുനിയാത്ത തലമുറയാണ് ചരിത്രം തിരുത്തിയെഴുതുന്നത് എന്നും യുവത്വത്തിന്റെ ശബ്ദം നിശ്ശബ്ദമാക്കാനാവില്ല എന്നും ഡോ. ആര്. ബിന്ദു പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ഥി സമരം വിജയിപ്പിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചുകൊണ്ട് നടത്തിയ ഐക്യദാര്‍ഢ്യ സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു മുന്‍ മന്ത്രി ഡോ.ആര്. ബിന്ദു. ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. സായാഹ്ന കൂട്ടായ്മയില്‍ രേണു രാമനാഥ്, ഡോ. സോണി ജോണ്‍, എ.എന്‍. രാജന്, വിഷ്ണു പ്രഭാകര്‍ എന്നിവര്‍ പ്രസംഗിച്ചു. പുല്ലൂര്‍ സജു ചന്ദ്രനും സംഘവും അവതരിപ്പിച്ച ചെണ്ടമേളത്തോടെ സായാഹ്ന കൂട്ടായ്മ ആരംഭിച്ചു. കെ.സി. രാജന്, സജുചന്ദ്രന്, സുധീഷ് ചന്ദ്രന് തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചും പാട്ട് പാടിയും സായാഹ്ന കൂട്ടായ്മയില്‍ പങ്ക് ചേര്‍ന്നു. ഡോ. കെ. രാജേന്ദ്രന് സ്വാഗതവും ഉദിമാനം അയ്യപ്പക്കുട്ടി നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അഭയം പദ്ധതി: സ്നേഹവീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു
താളിയോലകള്‍ക്കായി പുതുലോകം തുറന്ന് ഗ്രന്ഥപ്പുരയുടെ താളിയോല പദ്ധതി സെന്റ് ജോസഫ്സ് കോളജില്‍
കല്ലേറ്റുംകര ഐജെഎല്പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നടത്തി
കേരളത്തിന് സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഇനിയും ഏറെയാണ്: ഡോ. ഷൈജന്‍ ഡേവിസ്
ഓട്ടോറിക്ഷയ്ക്ക് സൈഡ് നല്‍കിയില്ലെന്ന വിരോധം; ലോറി തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് ലോറി തല്ലിതകര്‍ത്തു. അഞ്ച് പ്രതികള്‍ അറസ്റ്റില്‍
കല്പറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നടത്തി