തണല്‍ പദ്ധതിയില്‍ വായനമാസാചരണ സമാപനവും പുസ്തക വിതരണവും സംഘടിപ്പിച്ച് തവനിഷ്
പനങ്ങാട് സെന്റ് ജോര്‍ജ്സ് മിക്സഡ് എല്‍പി സ്കൂളിന്റെയും ക്രൈസ്റ്റ് കോളജ് തവനിഷ് സംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനമാസാചരണ സമാപന പരിപാടിയില്‍ നിന്ന്.
ഇരിങ്ങാലക്കുട: സെന്റ് ജോര്‍ജ്സ് മിക്സഡ് എല്‍പി സ്കൂള്‍ പനങ്ങാടിന്റെ ആഭിമുഖ്യത്തില്‍ വായനമാസാചരണ സമാപനവും ക്രൈസ്റ്റ് കോളജ് തവനിഷ് സംഘടനയുടെ തണല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുസ്തക വിതരണവും സംഘടിപ്പിച്ചു. സ്കൂള്‍ ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ ഡോ. മുവിഷ് മുരളി മുഖ്യപ്രഭാഷണം നടത്തി. വായനയുടെ പ്രാധാന്യവും വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. സ്കൂള്‍ അധികൃതര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ വായനമാസാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി