മാലിന്യത്തില്‍ നിന്ന് കരകൗശല വസ്തുക്കളിലേക്ക്: റിജുവനേറ്റ് പ്രദര്‍ശനവുമായി ക്രൈസ്റ്റ് കോളജ് എന്‍എസ്എസ്
ക്രൈസ്റ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റിജുവിനേറ്റ് വേസ്റ്റ് ടു ആര്‍ട്ട് എക്സിബിഷന് അഡ്വ. തോമസ് ഉണ്ണിയാടാന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ റിജുവിനേറ്റ് വേസ്റ്റ് ടു ആര്‍ട്ട് എക്സിബിഷന് എന്ന പേരില്‍ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്ന കരകൗശല പ്രദര്‍ശനം സംഘടിപ്പിച്ചു. അഡ്വ. തോമസ് ഉണ്ണിയാടാന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, നഗരസഭ വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ റോണി പോള്‍ മാവേലി എന്നിവര്‍ സന്നിഹിതരായി. ഉപയോഗശൂന്യമായ വസ്തുക്കള്‍ കരകൗശല വസ്തുക്കളാക്കിയതാണ് പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം.
റെഡ്യൂസ്, റിയൂസ്, റീസൈക്കിള്‍ എന്ന സന്ദേശം മുന്‍നിര്‍ത്തി പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിര ജീവിതശൈലിയുടെയും പ്രാധാന്യം സന്ദര്‍ശകര്‍ക്ക് ബോധ്യപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ന്യൂസ്പേപ്പറുകള്‍, കാര്ഡ്ബോഡുകള്, സിഡികള്‍, പഴയ തുണികള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍, തുടങ്ങിയവ പുനരുപയോഗിച്ചുകൊണ്ടാണ് എന്‍എസ്എസ് വളണ്ടിയേഴ്സ് വസ്തുക്കള്‍ നിര്‍മിച്ചത്. മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനൊപ്പം യുവജനങ്ങളില്‍ സര്‍ഗാത്മകതയും സാമൂഹിക ഉത്തരവാദിത്വവും വളര്‍ത്തുന്ന വേദിയായും പ്രദര്‍ശനം മാറി. മാലിന്യത്തെ മൂല്യമുള്ള കലാസൃഷ്ടികളാക്കി മാറ്റാം എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കാന്‍ പ്രദര്‍ശനത്തിന് സാധിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അനുഷ മാത്യു, ഡോ. സുബിന് കെ. ജോസ് എന്നിവരുടെയും മറ്റു അധ്യാപകരായ അസി. പ്രഫ. അനൂജ്, അസി. പ്രഫ. ദിനില്‍ എന്നിവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം പദ്ധതികള്‍ നടപ്പിലാക്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു