സമഗ്രശിക്ഷ കേരള ഇരിങ്ങാലക്കുട ബിആര്‍സി ഓട്ടിസം സെന്ററിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി
സമഗ്രശിക്ഷ കേരള ഇരിങ്ങാലക്കുട ബിആര്‍സി ഓട്ടിസം സെന്ററിന്റെ നിര്‍മ്മാണ ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയും മുന്‍ ഉന്നത വിദ്യഭ്യാസ സാമൂഹ്യ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവും ചേര്‍ന്ന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സമഗ്രശിക്ഷ കേരള ഇരിങ്ങാലക്കുട ബിആര്‍സി ഓട്ടിസം സെന്ററിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി. മുന്‍ ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 52 ലക്ഷം തുക ഉപയോഗിച്ചാണ് നിര്‍മ്മാണം. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മ്മരാജന് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുന്‍ ഉന്നത വിദ്യഭ്യാസ സാമൂഹ്യ വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്, ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ. വി.സി. വര്‍ഗീസ്, മിനി ജോസ് ചാക്കോള, ടി.എ. പോള്‍, റോണി പോള്‍ മാവേലി, പ്രവീണ്‍സ് ഞാറ്റുവെട്ടി, ഇരിങ്ങാലക്കുട എഇഒ എം.എസ്. രാജീവ്, എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍, ജിഎല്‍പിഎസ് പ്രധാനധ്യാപിക പി.ബി. അസീന, രക്ഷിതാക്കള്‍, ക്ലബ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. മുന്‍ ബിപിസി കെ.ആര്. സത്യപാലന് സ്വാഗതവും ബിപിസി ഇന്‍ചാര്‍ജ് പി.എസ്. സംഗീത നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അഭയം പദ്ധതി: സ്നേഹവീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു
താളിയോലകള്‍ക്കായി പുതുലോകം തുറന്ന് ഗ്രന്ഥപ്പുരയുടെ താളിയോല പദ്ധതി സെന്റ് ജോസഫ്സ് കോളജില്‍
കല്ലേറ്റുംകര ഐജെഎല്പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നടത്തി
കേരളത്തിന് സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഇനിയും ഏറെയാണ്: ഡോ. ഷൈജന്‍ ഡേവിസ്
ഓട്ടോറിക്ഷയ്ക്ക് സൈഡ് നല്‍കിയില്ലെന്ന വിരോധം; ലോറി തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് ലോറി തല്ലിതകര്‍ത്തു. അഞ്ച് പ്രതികള്‍ അറസ്റ്റില്‍
കല്പറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നടത്തി