ഇരിങ്ങാലക്കുട കോടതി സമുച്ചയം ഒരുങ്ങി; ഹൈക്കോടതിക്കു ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ നീതി സമുച്ചയം
ഇിങ്ങാലക്കുട സിവില്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ നിര്‍മാണംപൂര്‍ത്തിയായ അത്യാധുനിക കോടതി സമുച്ചയം.
ഉദ്ഘാടനം ആഗസ്റ്റ് ഒമ്പതിന്
ഇരിങ്ങാലക്കുട: ഹൈക്കോടതിക്കുശേഷം കേരളത്തിലെ ഏറ്റവുംവലിയ നീതിന്യായ സമുച്ചയം ഇരിങ്ങാലക്കുടയിലൊരുങ്ങുന്നു. ആഗസ്റ്റ് ഒമ്പതിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുക്കും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ധനസഹായത്തോടെ 93.25 കോടി രൂപ ചെലവഴിച്ചാണ് ഏഴുനിലകളിലായി 1,68,555 ചതുരശ്ര അടിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ സമുച്ചയം നിര്‍മിച്ചത്. പത്ത് കോടതികള്‍ പ്രവര്‍ത്തിക്കാനാകുന്ന തരത്തില്‍ രൂപകല്‍പ്പനചെയ്ത കെട്ടിടത്തില്‍ ആദ്യഘട്ടത്തില്‍ എട്ടു കോടതികളാണ് പ്രവര്‍ത്തിക്കുക. കോടതിമുറികള്‍ക്ക് പുറമെ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും സമുച്ചയത്തില്‍ ഒരുക്കിയിട്ടുണ്ട്.
ബേസ്മെന്റിന് താഴെയുള്ള രണ്ടു നിലകളിലായി ഏകദേശം 200 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ജഡ്ജിമാര്‍ക്കായി പ്രത്യേക പാര്‍ക്കിംഗ്, ഇലക്ട്രിക് സബ് സ്റ്റേഷന്, ജനറേറ്റര്‍ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മറ്റൊരു ബേസ്മെന്റ് നിലയില്‍ കാന്റന്‍, ബാര്‍ അസോസിയേഷന് റൂം, വനിതാ അഭിഭാഷകര്‍ക്കും വനിതാ പോലീസുകാര്‍ക്കുമായി വിശ്രമമുറി, ജഡ്ജിമാരുടെ ലോഞ്ച്, ചേംബറിനോട് ചേര്‍ന്ന ലൈബ്രറി, 2,450 ചതുരശ്ര അടി വിസ്തൃതിയുള്ള റെക്കോര്‍ഡ് റൂം, തൊണ്ടി റൂമുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഒന്നാംനിലയില്‍ മജിസ്ട്രേറ്റ് കോടതി, അഡീഷണല്‍ ജില്ലാ കോടതി, എംഎസിടി, ജഡ്ജിമാരുടെ ചേംബറുകള്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, ഗവണ്മെന്റ് പ്ലീഡര്‍ ഓഫീസുകള്‍ എന്നിവ പ്രവര്‍ത്തിക്കും.
രണ്ടാംനിലയില്‍ കുടുംബക്കോടതിയും മൂന്നാംനിലയില്‍ കോടതിമുറികളും പ്രവര്‍ത്തിക്കും. നാലാംനിലയില്‍ അഡീഷണല്‍ മുന്‍സിഫ് കോടതി, പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി, ജഡ്ജിമാരുടെ ചേംബറുകള്‍, ഓഫീസ് റെക്കോര്‍ഡ് വിഭാഗം എന്നിവ ഉള്പടെയുള്ള അനുബന്ധസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി പ്രത്യേക ലിഫ്റ്റുകളും ശുചിമുറി സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫയര്‍ സേഫ്റ്റി സംവിധാനത്തിന്റ അന്തിമഘട്ട ജോലികളും കെഎസ്ഇബിയുടെ പ്രവൃത്തികളും അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാകുന്നതോടെ പുതിയ കോടതി സമുച്ചയം പ്രവര്‍ത്തനസജ്ജമാകും.

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു