ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അഭയം പദ്ധതി: സ്നേഹവീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് നടപ്പിലാക്കിയ അഭയം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച സ്നേഹവീടിന്റെ താക്കോല്‍ദാനം എന്‍എസ്എസ് റീജിയണല്‍ ഡയറക്ടര്‍ വൈ.എം. ഉപ്പിന് നിര്‍വഹിക്കുന്നു. മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് എന്നിവര്‍ സമീപം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പിലാക്കിയ അഭയം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച സ്നേഹവീടിന്റെ താക്കോല്‍ദാനവും ഉദ്ഘാടനവും നടന്നു. കോളജിലെ ഒരു സഹപാഠിക്കായി മുരിയാട് പഞ്ചായത്തിലാണ് ഈ വീട് നിര്‍മിച്ചു നല്‍കിയത്. എന്‍എസ്എസ് റീജിയണല്‍ ഡയറക്ടര്‍ വൈ.എം. ഉപ്പിന് താക്കോല്‍ദാനവും മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. ചടങ്ങില്‍ വയനാടിനൊരു സഹായഹസ്തം ലക്കി ഡ്രോ നറുക്കെടുപ്പും സംഘടിപ്പിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അനുഷ മാത്യു, ഡോ. സുബിന് കെ. ജോസ്, മുന്‍ പ്രോഗ്രാം ഓഫീസര്‍ വി.പി. ഷിന്റോ, സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ഡോ. വി. മനു, കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. വി. വിജയ് കുമാര്‍, തൃശൂര്‍ ജില്ലാ എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അനുഷ മാത്യു, ഡോ. സുബിന് കെ. ജോസ്, അസി. പ്രഫ. അനൂജ്, അസി. പ്രഫ. സ്റ്റിജി, അസി. പ്രഫ. ദിനില്‍, ആര്. ലക്ഷ്മി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു