താളിയോലകള്‍ക്കായി പുതുലോകം തുറന്ന് ഗ്രന്ഥപ്പുരയുടെ താളിയോല പദ്ധതി സെന്റ് ജോസഫ്സ് കോളജില്‍
ഇന്ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്റെ ഗ്രന്ഥപ്പുരയും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ പുരാരേഖാ ഗവേഷണകേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന താളിയോല ഡിജിറ്റൈസേഷന് പദ്ധതിയുടെ ധാരണാപത്രം കൈമാറിയപ്പോള്‍.
ഇരിങ്ങാലക്കുട: താളിയോലകളുടെ ഡിജിറ്റൈസേഷനും പ്രസിദ്ധീകരണത്തിനുമായി ഇന്ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്റെ ഭാഗമായ ഗ്രന്ഥപ്പുരയുമായി ചേര്‍ന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ പുരാരേഖാ ഗവേഷണകേന്ദ്രം പുതിയ സംരംഭത്തിനു തുടക്കം കുറിക്കുന്നു.

നിരവധിയായ അമൂല്യ പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍, നിഘണ്ടുക്കള്‍, അപൂര്‍വ രേഖകള്‍, ഭൂപടങ്ങള്‍, ശാസ്ത്രഗ്രന്ഥങ്ങള്‍ തുടങ്ങിയ രേഖകള്‍ കണ്ടെത്തി ഡിജിറ്റൈസ് ചെയ്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സംരംഭമാണ് ഗ്രന്ഥപ്പുര. അതോടൊപ്പം താളിയോലകളുടെ കൂടി ഡിജിറ്റൈസേഷനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. എഴുത്തുകാരന് പി.കെ. രാജശേഖരന്റെ കുടുംബത്തിലെ താളിയോല ശേഖരമാണ് ആദ്യമായി പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നത്. ഗ്രന്ഥപ്പുരയ്ക്കു വേണ്ടി ഷിജു അലക്സ്, കോളജിനു വേണ്ടി പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി, പുരാരേഖാ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ലിറ്റി ചാക്കോ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ചടങ്ങില്‍ വൈദ്യരത്നം ഗ്രൂപ്പിന്റെ എച്ച്ആറും എഴുത്തുകാരനുമായ രമേശന് പൊയില്‍ത്താഴത്ത് പ്രൊജക്ട് ലോഞ്ചിംഗ് നിര്‍വഹിച്ചു. ഐഡിഎഎഫ് ഡയറക്ടര്‍ ജിസോ ജോസ് ഗ്രന്ഥപ്പുരയെക്കുറിച്ച് വിശദീകരിച്ചു. വൈദ്യരത്നം ആയുര്‍വേദ മ്യൂസിയം ക്യൂറേറ്റര്‍ അനില്‍ സന്നിഹിതനായിരുന്നു. ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. ഷെറിന് ജോസ് സ്വാഗതവും ലിറ്റി ചാക്കോ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം