തിരനോട്ടം ഒരുക്കുന്ന അരങ്ങ് 2026 സംഘടിപ്പിച്ചു
പ്രവാസി മലയാളികളുടെ കൂട്ടായ്മയായ തിരനോട്ടം സംഘടിപ്പിച്ച അരങ്ങ് 2026 ല്‍ അരങ്ങേറിയ കാലകേയവധം കഥകളി.
ഇരിങ്ങാലക്കുട: പ്രവാസി മലയാളികളുടെ കൂട്ടായ്മയായ തിരനോട്ടം അരങ്ങ് 2026 സംഘടിപ്പിച്ചു. ഭാരതീയവിദ്യാഭവന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കഥകളി ക്ലബ്ബ് ജോയിന്റ് സെക്രട്ടറി പ്രദീപ് ആമുഖഭാഷണം നടത്തി. ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് ചെയര്മാന് ടി.എ. നായര്‍, എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് സി. നന്ദകുമാര്‍, ക്രൈസ്റ്റ് കോളജ് ഐകെഎസ് സെല്‍ കോഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ വിനീത ജയകൃഷ്ണന്, അമ്മന്നൂര്‍ ഗുരുകുലം പ്രസിഡന്റ് കലാമണ്ഡലം രാജീവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി അഡ്വക്കേറ്റ് രാജേഷ് തമ്പാന് സ്വാഗതവും തിരനോട്ടം ട്രഷറര്‍ ശശികുമാര്‍ തോട്ടുപുറം കൃതജ്ഞതയും രേഖപ്പെടുത്തി.
ഡോക്ടര്‍ കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സംഘാടനത്തില്‍, ക്രൈസ്റ്റ് കോളജ് ഐകെഎസ് സെല്ലിന്റേയും ഭാരതീയ വിദ്യാഭവന്റേയും സഹകരണത്തോടെയാണ് അരങ്ങ് 2026 പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അക്കിത്തിരിമാരുടെ മരണാനന്തര സംസ്കാരത്തിനുശേഷം നടക്കാറുള്ള ദശമം കൂത്തിന്റെ അപൂര്‍വ്വ രംഗാവതരണം ഏറെ പുതുമ നിറഞ്ഞതായിരുന്നു. ഡോക്ടര്‍ അപര്‍ണ്ണ നങ്ങ്യാരും സംഘവും അവതരിപ്പിച്ച സന്താനഗോപാലം ദശമംകൂത്ത് ആദ്യമായാണ് ഇരിങ്ങാലക്കുടയില്‍ അരങ്ങേറിയത്. അപൂര്‍വ്വമായി മാത്രം രംഗത്ത് അവതരിപ്പിക്കാറുള്ള നാലുനോക്ക് പുറപ്പാടും ഇരട്ടമേളപ്പദവും സംഗീതമേളസാന്ദ്രമായിരുന്നു. തുടര്‍ന്ന് കഥകളിയിലെ വ്യാകരണനിബദ്ധവും സമ്പൂര്‍ണ്ണവുമായ കാലകേയവധം കഥകളി ആസ്വാദകരുടെ മനസ്സ് കവര്‍ന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ദേശീയ വ്യാപാരി ദിനാചരണം
എകെസിസിയുടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി
നിര്‍മിത ബുദ്ധി: ആശങ്കയുമായി ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് തവനിഷ് സംഘടനയും തൃശൂര്‍ റൂറല്‍ പോലീസും സംയുക്തമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
ജീവനക്കാരില്ല; താളംതെറ്റി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി