എകെസിസിയുടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
അഖില കേരള കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വൈദ്യരത്നം ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അഖില കേരള കത്തോലിക്ക കോണ്‍ഗ്രസി (എകെസിസി) ന്റെ നേതൃത്വത്തില്‍ വൈദ്യരത്നം ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ എകെസിസി പ്രസിഡന്റ് സാബു കൂനന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി. സെക്രട്ടറി റോബി കാളിയങ്കര, ജനറല്‍ കണ്‍വീനര്‍ അഡ്വ. ഹോബി ജോളി, ജോ. കണ്‍വീനര്‍ ഷാജു പന്തല്ലിപ്പാടന്, വൈദ്യരത്നം ആശുപത്രി ഡോ. മേഘ മുരളി, കത്തീഡ്രല്‍ ട്രസ്റ്റി ജോമി ചേറ്റുപുഴക്കാരന്‍, രൂപത പിആര്‍ഒ ടെല്‍സണ്‍ കോട്ടോളി, ട്രഷറര്‍ ഡേവിസ് ചക്കാലക്കല്‍, ജോ സെക്രട്ടറി വര്‍ഗീസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ജെസിഐ ദേശീയ അവാര്‍ഡ് നേടിയ ടെല്‍സണ്‍ കോട്ടോളിയെ എംഎല്‍എ പൊന്നാടയണിയിച്ച് ആദരിച്ചു. അഞ്ഞൂറോളം പേര് ക്യാമ്പില്‍ പങ്കെടുത്തു. സൗജന്യ മരുന്നു കഞ്ഞി വിതരണവും ഉണ്ടായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ദേശീയ വ്യാപാരി ദിനാചരണം
തിരനോട്ടം ഒരുക്കുന്ന അരങ്ങ് 2026 സംഘടിപ്പിച്ചു
എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി
നിര്‍മിത ബുദ്ധി: ആശങ്കയുമായി ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് തവനിഷ് സംഘടനയും തൃശൂര്‍ റൂറല്‍ പോലീസും സംയുക്തമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
ജീവനക്കാരില്ല; താളംതെറ്റി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി