കൂടിയാട്ടവേദിയില്‍ റിതുവിന്റെ അരങ്ങേറ്റം; പാരമ്പര്യത്തിന്റെ അഞ്ചാം തലമുറ
അമ്മന്നൂര്‍ ഗുരുകുലത്തിന്റെ മാധവനാട്യഭൂമിയില്‍ നടന്ന അരങ്ങേറ്റച്ചടങ്ങില് സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ സുഭദ്രയുടെ സഖിയായ കല്പലതികയായി റിതു ഭരത്.
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തിലെ അഞ്ചാം തലമുറയിലെ വിദ്യാര്‍ഥിനിയായ റിതു ഭരത് കൂടിയാട്ടവേദിയില്‍ അരങ്ങേറ്റം കുറിച്ചു. പാരമ്പര്യത്തിന്റെ കരുത്തും നാലുവര്‍ഷത്തെ കഠിനമായ പരിശീലനവും ഒത്തുചേര്‍ന്ന അവതരണത്തിലൂടെ റിതു തന്റെ അരങ്ങേറ്റം ശ്രദ്ധേയമാക്കി. അമ്മന്നൂര്‍ ഗുരുകുലത്തിന്റെ മാധവനാട്യഭൂമിയില്‍ നടന്ന അരങ്ങേറ്റച്ചടങ്ങിലായിരുന്നു റിതുവിന്റെ ആദ്യ വേദിയേറ്റം. കഴിഞ്ഞ നാലു വര്‍ഷമായി ഗുരുകുലത്തില്‍ കൂടിയാട്ടം അഭ്യസിച്ചുവരുന്ന റിതു ഭരത് തന്റെ കലാപ്രതിഭയും സമര്‍പ്പണവും വേദിയില്‍ മനോഹരമായി അവതരിപ്പിച്ചു.
അരങ്ങേറ്റത്തിന്റെ ആദ്യദിവസം സുഭദ്രാധനഞ്ജയം എന്ന കൂടിയാട്ടത്തിലെ സുഭദ്രയുടെ സഖിയായ കല്പലതികയുടെ പുറപ്പാടാണ് റിതു അവതരിപ്പിച്ചത്. രണ്ടാം ദിവസം നങ്ങ്യാര്‍കൂത്തിലെ ആദ്യഭാഗമായ മധുരാ രാജധാനി വര്‍ണന അവതരിപ്പിച്ചു. ഭാവാഭിനയത്തിലെ തന്മയത്വവും അവതരണത്തിലെ കൃത്യതയും അര്‍പ്പണബോധവും നിറഞ്ഞ പ്രകടനത്തിലൂടെ റിതു അരങ്ങേറ്റം പൂര്‍ണമാക്കി. ഗുരുകുലത്തില്‍ നിന്ന് പകര്‍ന്നുകിട്ടിയ കൂടിയാട്ടത്തിന്റെ പാരമ്പര്യവും ശൈലിയും വേദിയില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാന്‍ റിതുവിന് കഴിഞ്ഞു. ഗുരുകുലത്തിലെ അധ്യാപകരുടെയും മുതിര്‍ന്ന കലാകാരന്മാരുടെയും സഹപാഠികളുടെയും പൂര്‍ണ പിന്തുണയും സാന്നിധ്യവും റിതുവിന്റെ അരങ്ങേറ്റത്തിന് കരുത്തായി. കൂടിയാട്ടത്തിന്റെ പാരമ്പര്യവഴിയില്‍ റിതുവിന്റെ കലാജീവിതത്തിലെ പുതിയൊരു അധ്യായത്തിനാണ് ഈ അരങ്ങേറ്റത്തോടെ തുടക്കമായത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍