അരങ്ങ് 2026ന് സാംസ്കാരികപ്പൊലിമയോടെ സമാപനം
തിരനോട്ടം ഒരുക്കിയ അരങ്ങ് 2026ല്‍ കേരള കലാമണ്ഡലം അവതരിപ്പിച്ച ഭഗവദജ്ജുകം കൂടിയാട്ടത്തില്‍നിന്ന്.
ഇരിങ്ങാലക്കുട: തിരനോട്ടത്തിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നുവന്ന അരങ്ങ് 2026 സമാപിച്ചു. ഡോക്ടര്‍ കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സംഘാടനത്തില്‍ ക്രൈസ്റ്റ് കോളജ് ഐകെഎസ് സെല്ലിന്റേയും ഭാരതീയ വിദ്യാഭവന്റേയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ മുന്‍ അംബാസഡര്‍ വേണു രാജാമണി തിരിതെളിച്ച് തുടക്കം കുറിച്ചു.
കഥകളി വേഷകലാകാരന്‍ കലാനിലയം ഗോപാലകൃഷ്ണനെയും അണിയറ കലാകാരന് ചേര്‍ത്തല പ്രശാന്തിനെയും ഗുരുദക്ഷിണ നല്കി ആദരിച്ചു. തുടര്‍ന്ന് കലാമണ്ഡലം സംഗീത പ്രസാദിന്റെ മോഹിനിയാട്ടക്കച്ചേരി അരങ്ങേറി. ഉച്ചതിരിഞ്ഞ് നടന്ന സംസ്കൃത നാടകവേദിയിലെ ഏറ്റവും പ്രശസ്തമായ ഹാസ്യനാടകം ഭഗവദജ്ജുകം കൂടിയാട്ടാവതരണം ഏറെ ശ്രദ്ധേയമായി. കേരള കലാമണ്ഡലമാണ് കൂടിയാട്ടം അവതരിപ്പിച്ചത്. നിഴല്‍ക്കൂത്ത് ആട്ടക്കഥയുടെ രംഗാവതരണം 100 വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി നിഴല്‍ക്കൂത്ത് കഥകളിയും അരങ്ങേറി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍