അഖില കേരള ശാസ്താംപാട്ട് കലാകാരസംഘം ഇരിങ്ങാലക്കുട മേഖല വാര്‍ഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
അഖില കേരള ശാസ്താംപാട്ട് കലാകാരസംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷ പരിപാടിയില്‍ വിവിധ യൂണിറ്റില്‍ നിന്നുള്ള കലാകാരന്മാരെ ആദരിക്കുന്നു.
ഇരിങ്ങാലക്കുട: അഖില കേരള ശാസ്താംപാട്ട് കലാകാരസംഘം ഇരിങ്ങാലക്കുട മേഖല വാര്‍ഷികാഘോഷവും കുടുംബസംഗമവും തൊട്ടിപ്പാള്‍ എസ്എന്‍ഡിപി ഹാളില്‍ വച്ച് ആഘോഷിച്ചു. സംസ്ഥാന പ്രസിഡന്റ് ഇ. രമേശന് യോഗം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വിജയന് മുത്രത്തിക്കര അധ്യക്ഷത വഹിച്ചു. ആധ്യാത്മിക പ്രഭാഷകന്‍ സായ്റാം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ വച്ച് നടക്കുന്ന ഓണപൊലിമ 2026 ഓണാഘോഷ പരിപാടിയുടെ സപ്ലിമെന്റിന്റെ പ്രകാശന കര്‍മ്മം സംസ്ഥാന ജനറല്‍ സെക്രട്ടറി സന്ദീപ് നെടുമ്പാള്‍ നിര്‍വഹിച്ചു.
വിവിധ യൂണിറ്റില്‍ നിന്നുള്ള 40 ഓളം കലാകാരന്മാരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന രക്ഷാധികാരി എ.എസ്. രാജന്, ട്രഷറര്‍ ദിനേശന് കൈന്നൂര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ അനില്‍ തളിക്കുളം, പ്രതാപന് മാടായിക്കോണം, രാജേഷ് ചേറൂര്, കൃഷ്ണന് കോടന്നൂര്‍, മേഖല രക്ഷാധികാരി കൈപ്പിള്ളി മന നാരായണന് നമ്പൂതിരി, ട്രഷറര്‍ അയ്യപ്പന് നെടുമ്പാള്‍ എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി അജയന് വെള്ളാനി സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മൂത്രത്തിക്കര ശ്രീധര്മ്മശാസ്താം പാട്ട് സംഘം ശാസ്താംപാട്ട് അവതരിപ്പിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍