ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ (ആര്‍ഡിഒ) ഓഫീസിലേക്കുള്ള പ്രവേശന കവാടത്തില്‍ തെരുവുനായ ശല്യം സംബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡ്.
ഇരിങ്ങാലക്കുട: ശ്രദ്ധിക്കുക, നായ ശല്യം ഉള്ളതിനാല്‍ ഗ്രില്‍ തുറന്നാല്‍ അടയ്ക്കാന്‍ മറക്കരുത്. സര്‍ക്കാര്‍ ഓഫീസിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഈ മുന്നറിയിപ്പ് ബോര്‍ഡ് ശ്രദ്ധേയമാകുന്നു. ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ (ആര്‍ഡിഒ) ഓഫീസിലാണ് തെരുവുനായ ശല്യം ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ആശങ്കയാകുന്ന സാഹചര്യം. ഓഫീസിലേക്കുള്ള പ്രവേശന ഭാഗത്തെ ഇരുമ്പ് ഗ്രില്ലിലാണ് നായ ശല്യം സംബന്ധിച്ച മുന്നറിയിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. തെരുവുനായകള്‍ വരാന്തയിലേക്കും ഓഫീസിനുള്ളിലേക്കും കടക്കുന്നത് തടയുന്നതിനായാണ് ഗ്രില്‍ തുറന്നാല്‍ ഉടന്‍ അടയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഒരു പ്രധാന സര്‍ക്കാര്‍ ഓഫീസിന്റെ പ്രവേശന കവാടത്തില്‍ തന്നെ തെരുവുനായ ശല്യം സംബന്ധിച്ച് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കേണ്ടിവന്ന സാഹചര്യം അധികൃതരുടെ അടിയന്തര ശ്രദ്ധയില്‍പ്പെടേണ്ട വിഷയമാണെന്ന് ചൂണ്ടിക്കാട്ടി മാള സോഷ്യല്‍ ഫോറം സെന്റര്‍ ഫോര്‍ സോഷ്യല്‍ ചെയ്ഞ്ചസ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് മുഖ്യമന്ത്രിക്ക് പരാതി നല്കി. രണ്ടാം നിലയിലുള്ള ആര്‍ഡിഒ ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ദിവസേന ഉദ്യോഗസ്ഥരും ജീവനക്കാരും പൊതുജനങ്ങളും എത്തുന്നുണ്ട്. സിവില്‍ സ്റ്റേഷന് പരിസരത്ത് തെരുവുനായ ശല്യം നിലനില്ക്കുന്നുണ്ടെങ്കില് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും വകുപ്പുകളും അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ഷാന്റി ജോസഫ് തട്ടകത്ത് ആവശ്യപ്പെട്ടു.
തെരുവുനായകള്‍ക്കു പ്രസവിക്കാനും സിവില്‍ സ്റ്റേഷനിലെ പെട്ടികള്‍
ഇരിങ്ങാലക്കുട: സിവില്‍ സ്റ്റേഷനിലെ ഒന്നാം നിലയില്‍ താലൂക്ക് വ്യവസായ വകുപ്പ് ഓഫിസിന്റെ എതിര്‍വശത്ത് ഒരു ഭാഗത്തായി കൂട്ടിയിട്ട മരത്തിന്റെ പെട്ടികളില്‍ ഒന്നില്‍ തെരുവുനായ പ്രസവിച്ചിരുന്നു. ഓഫിസുകള്‍ക്കു മുന്പില് നായ്ക്കള്‍ കൂട്ടത്തോടെ തമ്പടിച്ചിട്ടും ഒഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചിരുന്നില്ല. ഗ്രൗണ്ട് ഫ്ളോറിലും ഒന്നാം നിലയിലും നായ്ക്കള്‍ കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നത്. താലൂക്ക് ഓഫിസിന് പിറകിലെ വരാന്തയിലും സ്ത്രീകളുടെ ശുചിമുറിയിലേക്ക് കടക്കുന്ന ഭാഗവും തെരുവു നാ.യ്ക്കളുടെ വിശ്രമ കേന്ദ്രമാണ്. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കുന്ന ഭാഗത്ത് വാതിലുകള്‍ക്ക് പൂട്ട് ഇല്ലാത്തതിനാല്‍ ഇവ കയറി ഇറങ്ങുന്നതും പതിവാണെന്ന് ജീവനക്കാര്‍ പറയുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
കണ്ണിക്കര കുരിശുപള്ളിയില്‍ തിരുനാളിന് കൊടികയറി