ഇരിങ്ങാലക്കുട നഗരസഭയുടെയും ഇരിങ്ങാലക്കുട, പൊറത്തിശേരി കൃഷിഭവനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട നഗരസഭയുടെയും ഇരിങ്ങാലക്കുട, പൊറത്തിശേരി കൃഷിഭവനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. നഗരസഭ ചെയര്മാന് എം.പി. ജാക്സണ് സമീപം.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെയും ഇരിങ്ങാലക്കുട, പുറത്തിശ്ശേരി കൃഷിഭവനുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷകദിനാഘോഷ പരിപാടികൾ മാപ്രണം ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാളിൽ വച്ചു നടത്തി. ഇരിഞ്ഞാലക്കുട നഗര സഭാ ചെയർപേഴ്സൺ എം.പി. ജാക്സൺ അധ്യക്ഷതയില്‍ ഇരിങ്ങാലക്കുട അഡ്വ.തോമസ് ഉണ്ണിയാടാൻ എം എൽ എ കർഷകദിനാഘോഷം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് മികച്ച കർഷകരെ ആദരിക്കുകയും, കർഷകർക്കുള്ള അവാർഡുകളുടെ വിതരണം നടത്തുകയും ചെയ്തു. പൊറത്തിശ്ശേരി കൃഷി ഓഫീസർ അഖിൽ കെ പി സ്വാഗതം ആശംസിച്ചു. തൃശൂർ ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ് പദ്ധതി വിശദീകരണം നടത്തി.
ചടങ്ങിൽ നഗരസഭ വൈസ് ചെയർപേ്സൺ ചിന്ത ധർമരാജൻ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ വി.സി. വർഗീസ്, മിനി ജോസ്, പോൾ, പ്രവീൺസ് ഞാറ്റുവെട്ടി, ശ്രീമതി റോണി പോൾ, കൗൺസിലർ മാരായ പി.വി. ശിവകുമാർ, ശ്രീ ഷാജുട്ടൻ, ശ്രീ പ്രസാദ്, CDS അംഗങ്ങൾ, മറ്റു കൗൺസില്ലേഴ്സ്, ബാങ്ക് പ്രതിനിധികൾ, കാർഷിക വികസന സമിതി പ്രതിനിധികൾ, ഇരിഞ്ഞാലക്കുട ബ്ലോക്ക് ക്യഷി അസിസ്റ്റൻ്റ് ഡയറക്റ്റർ ശ്രീമതി ഫാജിത റഹ്മാൻ തുടങ്ങിയവർ ആശംസ അറിയിച്ചു. കർഷകർക്കുള്ള ക്വിസ് മത്സരം, ഓല മെടയൽ, വലം കേട്ട് , ഈർക്കിലി കീറൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. മുൻ ദിവസങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള സ്കൂൾ കുട്ടികളുടെ ചത്ര രചന,ക്വിസ്,ഉപന്യാസ രചന മത്സരത്തിലുള്ള വിജയികൾക്കുള്ള സമ്മാനങ്ങളും നൽകി. വയോജനങളുടെ കലാ പരിപാടികൾ ചടങ്ങിൻ്റെ പ്രധാന ആകർഷണമായിരുന്നു. ഇരിഞ്ഞാലക്കുട കൃഷി ഭവൻ കൃഷി ഫീൽഡ് ഓഫീസർ അജിത്കുമാർ എം ആർ കൃതജ്ഞ രേഖപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍