വൃക്കരോഗികള്‍ക്ക് സാന്ത്വനമായി സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി
ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 100 വൃക്ക രോഗികള്‍ക്ക് 400 ഡയാലിസിസ് കിറ്റ് നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഹൃദയ പാലിയേറ്റീവ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് മാളിയേക്കല്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: നിര്‍ധനരായ രോഗികളെ കഴിയും വിധം സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി വൃക്കരോഗികള്‍ക്കായി പുതിയൊരു സേവനപാത കൂടി ആരംഭിച്ചു. പ്രിയ ഹാളില്‍ വച്ച് സൊസൈറ്റിയുടെ വാര്‍ഷകത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഹൃദയ പാലിയേറ്റീവ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് മാളിയേക്കല്‍ 100 വൃക്ക രോഗികള്‍ക്കായി 400 ഡയാലിസിസ് കിറ്റ് നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് പി.എല്‍. ജോയ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുടയിലേയും പരിസര പ്രദേശങ്ങളിലുമുള്ള രോഗികള്‍ക്കു വേണ്ടി 40 ലക്ഷം രൂപയുടെ സഹായം നല്‍കിയതായി യോഗത്തില്‍ അറിയിച്ചു. ചടങ്ങില്‍ സെന്റ് വിന്‍സെന്റ് ഡയബറ്റീസ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ സുമ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിബു കാച്ചപ്പിളളി, സി.പി. ജോസ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഡോണി പോള്‍ സ്വാഗതവും ട്രഷറര്‍ മാത്യു ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി