തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
നിര്‍മാണം നിലച്ച തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയം.
ഈ വാര്‍ത്ത കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പൂര്‍ത്തിയാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിവേദനം
ഇരിങ്ങാലക്കുട: സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെ അധീനതയിലുള്ള തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന്റെ നിര്‍മാണം മൂന്നുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായില്ല. പണി നിലച്ചതോടെ ഗ്രൗണ്ടിന്റെ പലഭാഗവും കാടുകയറി. സ്റ്റേഡിയം ഇതുവരെ തുറന്നുകൊടുക്കാന്‍ കഴിയാത്തത് കായികമേഖലയ്ക്ക് തിരിച്ചടിയായി. സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സ്റ്റേഡിയം പണി പൂര്‍ത്തിയാക്കി തുറന്നു കൊടുക്കണമെന്നും ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ. ഷാജു മുഖ്യമന്ത്രി വി.ഡി. സതീശനും വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിനും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ വഴി നിവേദനം നല്കി. ഇരിങ്ങാലക്കുട നഗരസഭ 38 ാം വാര്‍ഡിലാണ് സ്റ്റേഡിയം. ഉന്നത നിലവാരത്തിലാക്കുന്നതിനായിട്ടാണ് സ്പോര്‍ട്സ് ഫൗണ്ടേഷന് സ്റ്റേഡിയം ഏറ്റെടുത്തത്. 2023 മാര്‍ച്ച് 25ന് മന്ത്രി ആര്. ബിന്ദുവാണ് ഇതിന്റെ നവീകരണോദ്ഘാടനം നടത്തിയത്.
രണ്ടേക്കര്‍ ആറുസെന്റ് സ്ഥലമുള്ള സ്റ്റേഡിയത്തിന്റെ പിന്‍വശത്തും അരികുവശത്തും സംരക്ഷണ ഭിത്തികെട്ടല്‍, സ്റ്റേഡിയത്തിലെ മണ്ണ് ഉപയോഗിച്ച് കളിക്കാന്‍ കഴിയുന്നതരത്തില്‍ മഡ് കോര്‍ട്ട് ഒരുക്കല്‍ എന്നിവയാണ് നവീകരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്റ്റേഡിയം കേരള സ്പോര്‍ട്സ് ഫൗണ്ടേഷന് കൈമാറുകയായിരുന്നു. ഗ്രൗണ്ട് മണ്ണിട്ട് നിരപ്പാക്കി വേലികെട്ടാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മൈതാനം മണ്ണിട്ട് നിരപ്പാക്കുന്നതിനായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നന്നായി ഉണക്കി അരിച്ച് മിനുസമുള്ള പൊടിയാക്കുന്ന പണികളാണ് ചെയ്തുവന്നിരുന്നത്. അരിച്ചെടുത്ത മണ്ണുപയോഗിച്ച് പകുതിയിലേറെ ഭാഗം നിരപ്പാക്കി. ആദ്യം ഒരുകോടിയായിരുന്നു നവീകരണത്തിനായി പ്രഖ്യാപിച്ചിരുന്നത്. പിന്നീടത് 70 ലക്ഷമായി. ഇതില്‍ 40 ലക്ഷത്തിലേറെ രൂപയുടെ പണികള്‍ പൂര്‍ത്തിയായി. പിന്നീട് സാമ്പത്തിക പ്രതിസന്ധി മൂലം പണി നിര്‍ത്തി. മഴ പെയ്തതോടെ തെക്കുഭാഗത്തെ വീടുകളിലേക്ക് മണ്ണടക്കം വെള്ളംകുത്തി ഒലിച്ചിറങ്ങിയത് വീട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. തുടര്‍ന്ന് നഗരസഭ അധികാരികളുടെ നിര്‍ദേശപ്രകാരം ഗ്രൗണ്ടില്‍ കാന കീറി വെള്ളമൊഴുകാനുള്ള സൗകര്യമൊരുക്കിയാണ് പ്രശ്നം പരിഹരിച്ചത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി
1 thought on “തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല”