ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് കേരള സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സിഐഎസ്സിഇ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് 2026 27 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയതല പെണ്‍കുട്ടികളുടെ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ വേദിയായി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് കേരള സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തോടൊപ്പം വിദ്യാര്‍ഥികളുടെ സമഗ്ര വ്യക്തിത്വവികസനത്തിനും കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സിഐഎസ്സിഇ നല്കുന്ന പ്രാധാന്യം അഭിനന്ദനാര്‍ഹമാണെന്നും ടേബിള്‍ ടെന്നീസ് പോലുള്ള മത്സരങ്ങളിലൂടെ കുട്ടികളിലെ കായികപ്രതിഭ വളര്‍ത്താനും ദേശീയതലത്തില്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും ഇത്തരം ചാമ്പ്യന്‍ഷിപ്പുകള്‍ മികച്ച വേദിയൊരുക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഡോണ്‍ ബോസ്കോ സ്കൂളുകളുടെ റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ എസ്ഡിബി സ്വാഗതം ആശംസിച്ചു.
ചടങ്ങില്‍ സിഐഎസ്സിഇ കേരള റീജിയന് സ്പോര്‍ട്സ് കോഓര്‍ഡിനേറ്ററും എഎസ്ഐഎസ്സി കേരള റീജിയന് സെക്രട്ടറിയുമായ ഫാ. ഷിനോ കളപ്പുരയ്ക്കല്‍ അനുമോദന പ്രസംഗം നടത്തി. ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍ നന്ദി രേഖപ്പെടുത്തി. സ്പിരിച്വല്‍ ആനിമേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ ഒറ്റപ്ലാക്കല്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഷിബു ഡേവിസ്, ചീഫ് റഫറിയും അന്താരാഷ്ട്ര അമ്പയറുമായ എം.ടി. തോമസ്, പിടിഎ പ്രസിഡന്റ് ശാരിക ശിവപ്രസാദ്, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന വൈസ് പ്രസിഡന്റ് അലക്സ് സുരേഷ്, ടേബിള്‍ ടെന്നീസ് കോച്ച് സോമു ബാനര്‍ജി, സ്കൂള്‍ സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ ബിന്ദു ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 31 വരെ നടക്കുന്ന ഈ ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ വിവിധ റീജിയനുകളില്‍ നിന്നുള്ള മികച്ച യുവ ടേബിള്‍ ടെന്നീസ് താരങ്ങള്‍ മത്സരിക്കുന്നു. നടക്കുന്ന സമാപന ചടങ്ങില്‍ ഇരിങ്ങാലക്കുട ആര്‍ടിഒ ഷിബു പോള്‍ മുഖ്യാതിഥി ആയിരിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
നിരഞ്ജന വായനശാലയുടെ ജലസാക്ഷരതാ യജ്ഞം അഞ്ചാം വര്‍ഷത്തിലേക്ക്