പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലിക്ക് പ്രൗഢമായ ആരംഭം
ഫോട്ടോ ക്യാപ്ഷന്‍() പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭ ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിക്കുന്നു
ഇരിങ്ങാലക്കുട: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭ ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു. ഹോസ്പില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡയമണ്ട് ജൂബിലി ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ഡയമണ്ട് ജൂബിലിക്ക് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ തിരി തെളിച്ചു. ഡയമണ്ട് ജൂബിലിക്കു തുടക്കം കുറിക്കുമ്പോള്‍ കൂടുതല്‍ മെച്ചമായ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്കാന് ആശുപത്രി എന്നും പ്രതിജ്ഞാബദ്ധമായിരിക്കണം എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 59 വര്‍ഷങ്ങള്‍ കൊണ്ട് കാലാനുസൃതമായ മാറ്റങ്ങളിലൂടെ അത്യാധുനിക സൗകര്യങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടു ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ മാറിയിരിക്കുന്നു. മാറ്റങ്ങള്‍ അനിവാര്യമായ പല മേഖലകളും പുനര്‍നിര്‍മിക്കുകയും പുതിയ ഡിപ്പാര്‍ട്മെന്റുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഗുണമേന്മയുള്ള ശുശ്രൂഷക്കും രോഗീസുരക്ഷക്കും പ്രാധാന്യം നല്‍കിയാണ് എല്ലാം ചെയ്തത്.
സമരിറ്റന്‍ സിസ്റ്റേഴ്സ് സ്നേഹോദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും ഹോസ്പിറ്റല്‍ ഡയറക്ടറും മെഡിക്കല്‍ സൂപ്രണ്ടുമായ സിസ്റ്റര്‍ ഡോ. റീറ്റ സിഎസ്എസ് അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, ഇരിങ്ങാലക്കുട രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ളോറി സിഎസ്എസ് എന്നിവര്‍ സംസാരിച്ചു. ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് എസ്. ആന്‍ജോ ജോസ് സ്വാഗതവും സിസ്റ്റര്‍ ഫഌര്ലെറ്റ് സിഎസ്എസ് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
കത്തോലിക്ക കോണ്‍ഗ്രസിന്റെ ഓണാഘോഷം നടത്തി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
നിരഞ്ജന വായനശാലയുടെ ജലസാക്ഷരതാ യജ്ഞം അഞ്ചാം വര്‍ഷത്തിലേക്ക്
വിശ്വകര്‍മ്മ; ഓണാഘോഷവും കുടുംബസംഗമവും നടത്തി