20,000 മീറ്റര്‍ നൂല്… 400 ചതുരശ്ര അടി വിസ്മയം; കരുവന്നൂരില്‍ നൂലിഴകളില്‍ പരിശുദ്ധ അമ്മയും തിരുക്കുമാരനും
കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിലെ സിഎല്‍സി അംഗങ്ങള്‍ ഒരുക്കിയ പരിശുദ്ധ അമ്മയുടെയും തിരുക്കുമാരന്റെയും ഭീമന് ത്രെഡ് ആര്‍ട്ട്.

ഇരിങ്ങാലക്കുട: വിശ്വാസവും സര്‍ഗാത്മകതയും സാങ്കേതിക മികവും നൂലിഴകളില്‍ കോര്‍ത്തിണക്കി കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിലെ സിഎല്‍സി അംഗങ്ങള്‍ ഒരുക്കിയ പരിശുദ്ധ അമ്മയുടെയും തിരുക്കുമാരന്റെയും ഭീമന് ത്രെഡ് ആര്‍ട്ട് ശ്രദ്ധേയമായി. സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങളുടെ നേതൃത്വത്തിലാണ് ഈ വേറിട്ട കലാസൃഷ്ടി ഒരുക്കിയത്. 400 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 20,000 മീറ്റര്‍ നൂല് ഉപയോഗിച്ചാണ് ത്രെഡ് ആര്‍ട്ട് തയാറാക്കിയിരിക്കുന്നത്. നൂലിഴകള്‍കൊണ്ട് പരിശുദ്ധ അമ്മയുടെയും തിരുക്കുമാരന്റെയും മനോഹരമായ രൂപം തീര്‍ത്തിരിക്കുന്നത് കാഴ്ചക്കാരില്‍ കൗതുകവും വിസ്മയവും ജനിപ്പിച്ചു. ദിവസങ്ങളോളം രാപ്പകലില്ലാതെ അധ്വാനിച്ചാണ് ഇടവകയിലെ യുവജനങ്ങള്‍ ഈ കലാസൃഷ്ടി പൂര്‍ത്തിയാക്കിയത്. ഓരോ നൂലിഴയും കൃത്യമായി ക്രമീകരിച്ച് രൂപവും ഭാവവും സൃഷ്ടിക്കുന്നതില്‍ യുവജനങ്ങളുടെ കലാപരമായ മികവും ക്ഷമയും ഏറെ പ്രകടമാണ്. വിശ്വാസത്തിന്റെ ആഴവും കലയുടെ സൗന്ദര്യവും സാങ്കേതികതയുടെ മികവും ഒരുമിക്കുന്ന ഈ ത്രെഡ് ആര്‍ട്ട് പരിശുദ്ധ അമ്മയോടുള്ള സ്നേഹത്തിന്റെയും ഭക്തിയുടെയും സര്‍ഗാത്മകമായ സമര്‍പ്പണമായി മാറി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട രൂപതയില്‍ കാരുണ്യവര്ഷത്തിന് തുടക്കം
കാരുണ്യവും പ്രത്യാശയും ക്രൈസ്തവ സേവനങ്ങളുടെ മുഖമുദ്ര: മന്ത്രി ഒ.ജെ. ജെനീഷ്
സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു
150 കിലോയുടെ ജന്മദിന കേക്ക്; മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം
അമ്മയ്ക്കൊരു ജന്മദിന കേക്ക്; 50 അടി നീളത്തില്‍ ഭീമന് ജപമാല കേക്ക്
വിഭിന്ന ശേഷിയുള്ളവര്‍ക്കും അനാഥര്‍ക്കും കരുതലായി സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു